നടിയും സമാജ്വാദി പാര്‍ട്ടി നേതാവുമായ ജയപ്രദ ബിജെപിയില്‍ ചേര്‍ന്നു. ലഖ്നൗവില്‍ നടന്ന ചടങ്ങില്‍ ജയപ്രദ ബിജെപി അംഗത്വം സ്വീകരിച്ചു. ലോക്സഭാ തെരഞ്ഞെടുപ്പില്‍ യുപിയിലെ റാംപൂര്‍ മണ്ഡലത്തില്‍നിന്നും മത്സരിക്കും. സമാജ്വാദി പാര്‍ട്ടിയുടെ അസം ഖാനാണ് റാംപൂരില്‍ ജയപ്രദയുടെ എതിരാളി.
രാജ്യസുരക്ഷയെ മുന്‍നിര്‍ത്തി ഭരണം നടത്തുന്ന പാര്‍ട്ടിയില്‍ ചേര്‍ന്നതില്‍ ഏറെ ആഹ്ലാദമെന്നായിരുന്നു ജയപ്രദ അഭിപ്രായപ്പെട്ടത്. പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ നേതൃത്വത്തിന് കീഴില്‍ പ്രവര്‍ത്തിക്കാന്‍ കഴിയുന്നത് ഏറെ അഭിമാനകരമാണെന്നും ബിജെപി അംഗത്വം സ്വീകരിച്ചുകൊണ്ട് ജയപ്രദ പറഞ്ഞു.
1994 ല്‍ എന്‍ടി രാമറാവുവിന്റെ തെലുഗുദേശം പാര്‍ട്ടിയിലൂടെയാണ് രാഷ്ട്രീയത്തിലെത്തുന്നത്. പിന്നീട് ചന്ദ്രബാബു നായിഡുവുമായുള്ള അഭിപ്രായഭിന്നതയെ തുടര്‍ന്ന് ടിഡിപി വിട്ടു. ഇതിന് പിന്നാലെ അവര്‍ സമാജ്വാദി പാര്‍ട്ടിയില്‍ ചേര്‍ന്നു. പിന്നീട് രണ്ടു തവണ എസ്പി ടിക്കറ്റില്‍ റാം പൂര് മണ്ഡലത്തില്‍ നിന്ന് മത്സരിച്ച് ജയിച്ചു. 2004-ലും 2009-ലുമാണ് ജയപ്രദ രാംപുര്‍ മണ്ഡലത്തില്‍നിന്ന് ലോക്സഭയിലെത്തിയത്.
ഇതിനിടെ പാര്‍ട്ടിയിലെ മുതിര്‍ന്ന നേതാവായ അസംഖാന് തന്റെ നഗ്നചിത്രങ്ങള്‍ പ്രചരിപ്പിച്ചെന്ന നടിയുടെ ആരോപണം ഏറെ വിവാദമായിരുന്നു.
Discussion about this post