ഡല്‍ഹി; ഉപഗ്രഹവേധ മിസൈല്‍ വികസിപ്പിച്ച ഇന്ത്യന്‍ ശാസ്ത്രജ്ഞരെ അഭിനന്ദിച്ച് കേന്ദ്രമന്ത്രി നിതിന്‍ ഗഡ്കരി. ട്വിറ്ററിലൂടെയാണ് ഗഡ്കരി ശാസ്ത്രജ്ഞരെ പ്രശംസിച്ചത്. ഭ്രമണം ചെയ്യുന്ന ഉപഗ്രഹത്തെ നശിപ്പിക്കാന്‍ കഴിയുന്ന ഉപഗ്രഹവേധ മിസൈല്‍ ഇന്ത്യ വികസിപ്പിച്ചെന്നേ പ്രധാനമന്ത്രി രാജ്യത്തെ അഭിസംബോധന ചെയ്തിരുന്നു . ഇതിനു തൊട്ടുപിന്നലൊണ് ഗഡ്ക്കരിയുടെ പ്രതികരണം.
”മിഷന് ശക്തി’യുടെ ചരിത്ര പരമായ വിജയത്തില്‍ അത് തയ്യാറാക്കിയ നമ്മുടെ രാജ്യത്തെ ശാസ്ത്രജ്ഞരെയും ജനങ്ങളെയും അഭിനന്ദിക്കുന്നു. ഒരു ലോ ഓര്‍ബിറ്റ് സാറ്റലൈറ്റ് നമ്മള് നശിപ്പിച്ചു. രാജ്യത്തിനെതിരായ ഏതെങ്കിലും തരത്തിലുള്ള ഭീഷണിയെ നേരിടാന്‍ നമ്മള് ശക്തരാണ് ” – ഗഡ്ഗരി ട്വീറ്റ് ചെയ്തു.
ഉപഗ്രഹ വേധ മിസൈലാണ് എ സാറ്റിന്റെ വിജയമാണ് മോദി രാഷ്ട്രത്തോട് പ്രഖ്യാപിച്ചത്. തദ്ദേശീയമായി വികസിപ്പിച്ച മിസൈലാണ് ഇത്. രാവിലെ സുരക്ഷാ ചുമതലയുള്ള മന്ത്രി സഭ സമിതി യോഗം ചേര്‍ന്നതിന് ശേഷമായിരുന്നു മോദിയുടെ രാജ്യത്തെ അഭിസംബോധന ചെയ്തത്. അമേരിക്ക, റഷ്യ, ചൈന എന്നി രാജ്യങ്ങള്‍ക്ക് ശേഷം ഈ ശക്തിയാര്‍ജ്ജിക്കുന്ന രാജ്യമാണ് ഇന്ത്യ.
भारत के सैन्य और स्पेस क्षमता का यह उत्कृष्ट उदाहरण है, हमारे वैज्ञानिकों ने एक बार फिर साबित कर दिया है कि हमारा देश सक्षम हाथों में है। @narendramodi #MissionShakti #NamumkiabmumkinHai
— Nitin Gadkari (मोदी का परिवार) (@nitin_gadkari) March 27, 2019
Discussion about this post