കേരള ജനപക്ഷത്തിനെ എന്‍ഡിഎ മുന്നണിയുടെ ഭാഗമാക്കാനുള്ള ചര്‍ച്ചകള്‍ക്ക് തുടക്കം കുറിച്ചെന്ന് പി.സി ജോര്‍ജ്ജിന്റെ പ്രതികരണം. യുഡിഎഫില്‍ ഉള്‍പ്പെടുത്താമെന്ന് പറഞ്ഞ് കോണ്‍ഗ്രസ് വഞ്ചിച്ചുവെന്നും വിശ്വാസത്തെ തകര്‍ക്കുന്ന ഇടതുപക്ഷവുമായി യോജിച്ചുപോകാനാകില്ലെന്നും അദ്ദേഹം പറഞ്ഞു.. അതോടൊപ്പം കേരള ജനപക്ഷത്തിനെ അപമാനിച്ച കോണ്‍ഗ്രസുമായി യോജിച്ചു പോകാനും കഴിയില്ല.
ഉമ്മന്‍ചാണ്ടിയും പിണറായി വിജയനും രണ്ടും വര്‍ഗീയവാദികളാണ്. അവരുമായി യോജിച്ചുപോകാന്‍ സാധിക്കില്ല. പിന്നെ ചേര്‍ന്നുപോകാന്‍ സാധിക്കുന്ന മുന്നണി എന്‍ഡിഎ ആണുള്ളത്.
കഴിഞ്ഞ ദിവസം കേരള ജനപക്ഷത്തിന്റെ സംസ്ഥാന കമ്മിറ്റി ചേര്‍ന്നിരുന്നു. വിഷയത്തില്‍ സ്റ്റേറ്റ് കമ്മിറ്റി എന്നെ ചുമതലപ്പെടുത്തിയിട്ടുണ്ട്. പലകാര്യങ്ങളും ചര്‍ച്ച ചെയ്യാനുണ്ട്. നാലഞ്ചുദിവസത്തിനകം ഇക്കാര്യത്തില്‍ തീരുമാനമെടുക്കും. ബിജെപിയുടെ ചില നേതാക്കന്മാരുമായും മുന്നണിപ്രവേശനവുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ക്കായി സംസാരിച്ചിട്ടുണ്ട്. വിശദാംശങ്ങള്‍ ഇപ്പോള്‍ പറയാന്‍ പറ്റില്ല. നാലഞ്ചുദിവസത്തിനകം ഇക്കാര്യത്തില്‍ ഒരു തീരുമാനം അറിയിക്കും.
പത്തനംതിട്ടയില്‍ നിന്ന് പിന്മാറിയാല് മുന്നണിയില്‍ ഉള്‍പ്പെടുത്താം എന്ന് കോണ്‍ഗ്രസ് നേതൃത്വം പറഞ്ഞിരുന്നു. ഇതാണ് മത്സര രംഗത്ത് നിന്ന് പിന്മാറാന് തീരുമാനിച്ചത്. എന്നാല്‍ അവര്‍ വഞ്ചിച്ചു. വഞ്ചകന്മാരുമായി ഇനി ഒരു കൂട്ടുകെട്ടുമില്ല. മുന്നണിയില്‍ ഉള്‍പ്പെടുത്താമെന്ന് പറഞ്ഞ് ചര്‍ച്ചകള്‍ക്കായി പലയിടത്തേക്കും വിളിച്ചുവരുത്തി അപമാനിക്കുന്ന സമീപനമാണ് കോണ്‍ഗ്രസ് സ്വീകരിച്ചതെന്നും ജോര്‍ജ്ജ് വിശദീകരിച്ചു.
പ്തനംതിട്ടയില് കെ സുരേന്ദ്രന് വേണ്ടി പി.സി ജോര്‍ജ്ജ് രംഗത്തിറങ്ങിയാല്‍ അത് ബിജെപിയ്ക്ക് ഗുണകരമായിരിക്കുമെന്നാണ് വിലയിരുത്തല്‍. കോട്ടയത്ത് എന്‍ഡിഎ സ്ഥാനാര്‍ത്ഥി പി.സി ജോര്‍ജ്ജിനും ഇത് നേട്ടമാകും.
നേരത്തെ ശബരിമല വിഷയത്തില്‍ ഉള്‍പ്പെടെ ഒന്നിച്ച് പ്രവര്‍ത്തിക്കാന്‍ ബിജെപിയിയും ജനപക്ഷവും തീരുമാനിച്ചിരുന്നു. ഇതിന്റെ ഭാഗമായി നിയമസഭയില്‍ ഉള്‍പ്പെടെ ബിജെപി എംഎല്‍എ ഒ രാജഗോപാലുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കാനും പിസി ജോര്‍ജ് തീരുമാനിച്ചിരുന്നു.
Discussion about this post