കെവിന് വധക്കേസില്‍ ഒന്നാം പ്രതിയുള്‍പ്പടെ അഞ്ച് പേരുടെ ജാമ്യാപേക്ഷ കോട്ടയം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതി തള്ളി .
കെവിന് കൊലപാതകക്കേസില്‍ ഉടന്‍ തന്നെ വിചാരണ തുടങ്ങാനിരിക്കുന്നതിനാല്‍ ജാമ്യം നല്കാന് സാധിക്കില്ലെന്ന് കോടതി വ്യക്തമാക്കി . കേസിന്റെ വിചാരണ തിയതി ഏപ്രില്‍ രണ്ടിന് പ്രഖ്യാപിക്കും . നേരത്തെ ഏറ്റുമാനൂര്‍ കോടതിയും ഹൈക്കോടതിയും ഇവരുടെ ജാമ്യാപേക്ഷ തള്ളിയിരുന്നു . ഇതിനെ തുടര്‍ന്നാണ് കോട്ടയം സെഷന്‍സ് കോടതിയെ സമീപിച്ചത് .
ആറു മാസതിനകള് വിചാരണ പൂര്‍ത്തിയാക്കാന്‍ സെഷന്‍സ് കോടതി നേരത്തെ ഉത്തരവ് ഇട്ടിരുന്നു .
Discussion about this post