ലോകസഭാ തെരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ഥിയായി മത്സരിക്കാന്‍ താത്പര്യം പ്രകടിപ്പിച്ച് സരബ്ജിത്ത് സിംഗിന്റെ സഹോദരി ദല്‍ബിര്‍ കൗര്‍ . പാക്കിസ്ഥാനിലെ ജയിലില്‍ കഴിയുന്നതിനിടയില്‍ സഹതടവ്കാരുടെ മര്‍ദ്ധനമേറ്റാണ് സരബ് ജിത്ത് മരണപ്പെടുന്നത് . പിന്നീട് 2016 ഡിസംബറില്‍ സഹോദരിയായ ദല്‍ബിര്‍ കൗര്‍ ബിജെപിയില്‍ ചേര്‍ന്നിരുന്നു .
സിര്‍സ മണ്ഡലത്തില്‍ നിന്നും മത്സരിക്കാനുള്ള ആഗ്രഹമാണ് ദല്‍ബിര്‍ അറിയിച്ചിട്ടുള്ളത് എന്നാണു റിപ്പോര്‍ട്ട് . എന്നാല്‍ ഇക്കാര്യത്തില്‍ ബിജെപി തീരുമാനമെടുത്തിട്ടില്ല .
Discussion about this post