കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയെ കുട്ടിയെന്ന് പരിഹസിച്ച് പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജി. തൃണമൂല്‍ സര്‍ക്കാരിനെതിരായ രാഹുലിന്റെ വിമര്‍ശനത്തില്‍ കൂടുതല്‍ പ്രാധാന്യം നല്‍കുന്നില്ലെന്ന് മമത പറഞ്ഞു. മാര്‍ച്ച് 23ന് മാല്‍ഡയില്‍ നടന്ന പൊതു റാലിയിലാണ് രാഹുല്‍ തൃണമൂല്‍ സര്‍ക്കാരിനെ വിമര്‍ശിച്ചത്.
രാഹുല്‍ കുട്ടിയാണ്,രാഹുലിന്റെ വിമര്‍ശനത്തോട് പ്രതികരിക്കാനില്ല. ദയവായി ഇതിനെ കുറിച്ച് കൂടുതലൊന്നും ചോദിക്കരുത്. എന്നെ കുറിച്ചും എന്റെ സര്‍ക്കാരിനെ കുറിച്ചും ഒരു ചെറിയ കുട്ടി എന്തെങ്കിലും പറഞ്ഞതിനോട് പ്രതികരിക്കാന്‍ ആഗ്രഹിക്കുന്നില്ല എന്നും മാധ്യമ പ്രവര്‍ത്തകരുടെ ചോദ്യത്തിന് മമത പറഞ്ഞു.
ബംഗാളിലെ ഭരണം ഒരാളുടെ മാത്രം നിയന്ത്രണത്തിലാണെന്നായിരുന്നു രാഹുലിന്റെ പ്രധാന വിമര്‍ശനം. അവര്‍ ആരോടും സംസാരിക്കുകയോ ആരുടേയും നിര്‍ദ്ദേശങ്ങള്‍ സ്വീകരിക്കുകയോ ചെയ്യുന്നില്ല. തന്നിഷ്ടത്തിന് കാര്യങ്ങള്‍ ചെയ്യുന്ന മുഖ്യമന്ത്രിയാണവര്‍. ഒരു സംസ്ഥാനം മുഴുവന്‍ ഒരാളുടെ കാല്‍ക്കീഴിലാകുന്ന അവസ്ഥയാണിവിടെ. മമതയുടെ ഭരണം മുന്‍പുണ്ടായിരുന്ന ഭരണത്തെക്കാള്‍ ഒട്ടും മെച്ചമല്ല. നിരവധി വര്‍ഷങ്ങള്‍ ഇടതുപക്ഷം തുടര്‍ച്ചയായി ഭരിച്ച ശേഷമാണ് മമത സര്‍ക്കാര്‍ അധികാരമേറ്റത്.
Discussion about this post