ബീഹാറിലെ ഗയയില്‍ ബിജെപി നേതാവിന്റെ വീട് മാവോയിസ്റ്റുകള്‍ തകര്‍ത്തു . സംഭവത്തില്‍ ആര്‍ക്കും പരിക്കില്ല . അനൂജ് കുമാര്‍ സിന്‍ഹയുടെ വീടാണ് ആക്രമിക്കപ്പെട്ടത് . ഏറെക്കാലമായി മാവോയിസ്റ്റുകളുടെ ഹിറ്റ്ലിസ്റ്റില് ബീഹാര്‍ നിയമസഭയിലെ മുന്‍ എം.എല്‍.സിയായ അനൂജ്കുമാര്‍ സിന്‍ഹയുണ്ട്.
ആയുധധാരികള്‍ വീട്ടിലേക്ക് കടന്ന് കയറുകയും ഡൈനാമിറ്റ് ഉപയോഗിച്ച് വീട് തകര്‍ക്കുകയുമായിരുന്നു . വീട്ടിലുണ്ടായിരുന്ന അനൂജ് കുമാറിന്റെ ബന്ധുവിനെ മാവോയിസ്റ്റുകള്‍ മര്‍ദ്ദിക്കുകയും വീട്ടില്‍ നിന്നും പുറത്തേക്ക് പോകുവാന്‍ ആവശ്യപ്പെടുകയുമായിരുന്നു . മുപ്പതോളം വരുന്ന മാവോയിസ്റ്റുകളാണ് ആക്രമണം നടത്തിയതെന്ന് ഉന്നത പോലീസ് ഉദ്യോഗസ്ഥന് പറഞ്ഞു .
ആക്രമണത്തിനു ശേഷം തെരഞ്ഞെടുപ്പ് ബഹിഷ്കരിക്കാന്‍ ആഹ്വാനം ചെയ്യുന്ന പോസ്റ്റര്‍ പതിച്ച ശേഷമാണ് മാവോയിസ്റ്റുകള്‍ മടങ്ങിയത് .
Discussion about this post