തെരഞ്ഞെടുപ്പിന് ഇനി നാളുകള്‍ മാത്രം ബാക്കി.പചാരണ ചൂടിലാണ് രാഷ്ട്രീയ പാര്‍ട്ടികള്‍. അതിനിടെ സോഷ്യല്‍ മീഡിയയില്‍ വൈറലാകുകയാണ് ഒരു ചോദ്യ പേപ്പര്‍. രാഷ്ട്രീയ ചോദ്യമുള്ള ഒരു സ്കൂള്‍ ക്വസ്റ്റ്യന്‍ പേപ്പറാണ് സാമൂഹിക മാധ്യമങ്ങളില്‍ വൈറലായി മാറിയിരിക്കുന്നത്.
കര്‍ഷക മിത്രമാരാണെന്നാണ് ചോദ്യം. ബംഗളൂരുവിലെ രാജരാജേശ്വരി നഗറിലുള്ള മൗണ്ട് കാര്‍മല്‍ ഇംഗ്ലീഷ് ഹൈസ്കൂളിലെ എട്ടാം ക്ലാസ് വാര്‍ഷിക പരീക്ഷയുടെ ക്വസ്റ്റ്യന്‍ പേപ്പറിലാണ് രാഷ്ട്രീയവുമായി ബന്ധപ്പെട്ട ചോദ്യമുള്ളത്. ഉത്തരത്തിന്റെ ഓപ്ഷനായി കൊടുത്തിരിക്കുന്നത്
മുഖ്യമന്ത്രി എച്ഡി കുമാര സ്വാമിയുടെ പേരും ബിജെപി അധ്യക്ഷന്‍ ബിഎസ് യെദിയൂരപ്പയുടേയും പേരുകള്‍.പിന്നെയും മണ്ണിരയും ഓപ്ഷനില്‍ വന്നതോടെ സംഭവം ഗൗരവമായി മാറിയിരിക്കുകയാണ്.
8th std question paper (Carmel School, R R Nagar, Bangalore) has one social question.
Who is farmers' friend? Answers:
1) Kumaraswamy
2) Earthworm
3) Yeddyurappa pic.twitter.com/DNOHduQA5V— NPindia (Modi Ka Parivar) (@NprasadIndia) March 27, 2019
‘റൈത്തന മിത്രനാരു’ (കര്‍ഷകന്റെ മിത്രം ആര്) എന്നാണ് ചോദ്യം. സംഭവം വിവാദമായതോടെ ചോദ്യക്കടലാസ് തയ്യാറാക്കിയ അധ്യാപകനെ പുറത്താക്കിയതായും രാഷ്ട്രീയപ്പാര്‍ട്ടികളുമായി യാതൊരു ബന്ധവുമില്ലെന്നും സ്കൂള്‍ മാനേജ്മെന്റ് വ്യക്തമാക്കി.
Discussion about this post