ബിജെപി തനിക്ക് ലോക്‌സഭ സീറ്റ് വാഗ്ദാനം ചെയ്‌തെങ്കിലും അത് താന്‍ നിരസിച്ചതായി ബിജെപിയില്‍ അടുത്തിടെ ചേര്‍ന്ന മുന്‍ എഐസിസി വക്താവ് ടോം വടക്കന്‍. മൈ നാഷന്‍ വെബ് സൈറ്റിന് നല്‍കിയ അഭിമുഖത്തിലാണ് ടോം വടക്കന്റെ വെളിപ്പെടുത്തല്‍. കോണ്‍ഗ്രസിന്റെ മാധ്യമ വിഭാഗത്തിന്റെ ശവ സംസ്‌കാരം ആചാര പ്രകാരം കഴിഞ്ഞു. സംസ്‌കാരം കഴിഞ്ഞാല്‍ പിന്നെ ശ്മശാനത്തില്‍ ആരും നില്‍ക്കില്ലെന്നും ടോംവടക്കന്‍ പരിഹസിച്ചു
രാഹുല്‍ ഗാന്ധി രാഷ്ട്രീയത്തില്‍ വരുന്നതിന് മുമ്പ് അദ്ദേഹവും ആയി ക്രിക്കറ്റ് കളിച്ചിരുന്നു. എന്നാല്‍ രാഷ്ട്രീയത്തില്‍ വന്നതിന് ശേഷം രാഹുല്‍ കാണാന്‍ സമയം അനുവദിച്ചിരുന്നില്ലെന്നും ടോംവടക്കന്‍ അഭിമുഖത്തില്‍ വ്യക്തമാക്കുന്നു. കോണ്‍ഗ്രസ് അദ്ധ്യക്ഷനായ ശേഷമാണ് രാഹുലിന്റെ സ്വഭാവമാറ്റം എന്നും ടോം വടക്കന്‍ ആരോപിക്കുന്നു. രാഹുലിനെ വിത്ത് വാഴയെന്നാണ് ടോം വടക്കന്‍ വിശേഷിപ്പിക്കുന്നത്. തനിക്ക് മുകളില്‍ വളരുന്നയെല്ലാം വെട്ടി രാഹുല്‍ സ്വയം വലുതാണെന്ന് നടിക്കുകയാണ് എന്നാല്‍ ഇത് ഒരു ശരിയായ രാഷ്ട്രീയമല്ലെന്നും ടോം വടക്കന്‍ പറയുന്നു .രാഹുല്‍ താന്‍ പ്രവര്‍ത്തകര്‍ക്ക് ഒപ്പമാണെന്ന് വെറുതെ പറയുക മാത്രമാണ് ചെയ്യുന്നതെന്നും അഭിമുഖം വ്യക്തമാക്കുന്നു .
ബിജെപി നല്‍കിയ സീറ്റ് സ്വീകരിക്കാത്തത് താന്‍ ഈ സംഘടനയില്‍ പുതിയ വ്യക്തിയാണ് താഴെക്കിടയിലുള്ള പ്രവര്‍ത്തകരുമായി ബന്ധം സ്ഥാപിക്കുന്നതെ ഉള്ളൂ. അതിനിടയില്‍ സ്ഥാനാര്‍ത്ഥിയായി അവര്‍ക്കിടയില്‍ എത്തിയാല്‍ അത് അവരോടുള്ള വഞ്ചനയാകും. എന്നാല്‍ ഭാവിയില്‍ പാര്‍ട്ടി സംഘടനപരമായതോ, തെരഞ്ഞെടുപ്പ് സംബന്ധിയായതോ ആയ ദൗത്യങ്ങള്‍ ഏല്‍പ്പിച്ചാല്‍ ഏറ്റെടുക്കുമെന്നും ടോം വടക്കന്‍ വ്യക്തമാക്കി.
ശബരിമലയിലെ സുപ്രീംകോടതി വിധിയെ അംഗീകരിക്കാന്‍ സാധിക്കില്ലെന്നും. കേരളത്തിലെ ക്രൈസ്തവരും അയ്യപ്പ വിശ്വാസികള്‍ക്ക് ഒപ്പമാണെന്ന് ടോം വടക്കന്‍ സൂചിപ്പിക്കുന്നു. കോണ്‍ഗ്രസിന് ശബരിമല വിഷയത്തില്‍ ഇരട്ടതാപ്പ് ആണെന്നും ടോം വടക്കന്‍ പറയുന്നു.
Discussion about this post