ബ്രഹ്മോസ് മിസൈലിന്റേതെന്ന് സംശയിക്കുന്ന അവശിഷ്ടങ്ങള്‍ രാമേശ്വരത്ത് കണ്ടെത്തി. രാമനാഥപുരം ജില്ലയുടെ തീരപ്രദേശത്തുനിന്നാണ് മിസൈലിന്റേതെന്നുകരുതുന്ന അവശിഷ്ടം കണ്ടെത്തിയത്. മത്സ്യതൊഴിലാളികള്‍ നല്‍കിയ വിവരത്തിന്റെ അടിസ്ഥാനത്തില്‍ ക്യൂ ബ്രാഞ്ച് പോലീസെത്തി മിസൈലിന്റെ ഭാഗങ്ങള്‍ കരയ്‌ക്കെത്തിച്ചു. മിസൈല്‍ വിക്ഷേപിച്ചപ്പോള്‍ അവശിഷ്ടം കടലില്‍ വീണതാണെന്നാണ് പോലീസിന്റെ നിഗമനം.
അവശിഷ്ടത്തിന്റെ പുറം ഭാഗത്ത് ബ്രഹ്മോസ് മിസൈലിന്റെ ചിഹ്നം പതിച്ചതാണ് ഇത് മിസൈലിന്റെ ഭാഗമാണെന്നുള്ള നിഗമനത്തില്‍ എത്താനുള്ള കാരണം. യുദ്ധക്കപ്പലുകള്‍ക്കുനേരെ പ്രയോഗിക്കുന്ന ‘സര്‍ഫസ് റ്റു ഷിപ്പ്’ എന്ന മിസൈലിന്റെ ലിക്വിഡ് പ്രൊപ്പല്ലര്‍ എഞ്ചിനാണ് ഇതെന്നാണ് സംശയം. ഒഡീഷ തീരത്തുനിന്നും വിക്ഷേപിച്ച ശേഷം മിസൈലിന്റെ ഭാഗം കടലില്‍ പതിച്ചതാണെന്നാണ് പോലീസിന്റെ നിഗമനം.
2016 ഒക്ടോബര്‍ 14ന് നിര്‍മ്മിച്ച മിസൈലാണിതെന്നാണ് അവശിഷ്ടത്തില്‍ രേഖപ്പെടുത്തിയിട്ടുള്ളത്. ഐഎസ്ആര്‍ഒയെ വിവരം അറിയിച്ചിട്ടുണ്ട്
Discussion about this post