ഭീകരപ്രവര്‍ത്തനങ്ങള്‍ക്കുള്ള ഫണ്ടിംഗിനെ എതിര്‍ത്ത് കൊണ്ട് ഫ്രാന്‍സ് കൊണ്ടുവന്ന യു.എന്‍ രക്ഷാസമിതിയുടെ പ്രമേയത്തെ അനുകൂലിച്ച് ഇന്ത്യ .
ഗുരുതരമായ കുറ്റകൃത്യമെന്ന നിലയ്ക്ക് എല്ലാ രാജ്യങ്ങളും ഭീകരപ്രവര്‍ത്തനങ്ങള്‍ക്കുള്ള ഫണ്ടിംഗിനെതിരായി നിയമം നിര്‍മ്മിക്കണമെന്ന പ്രമേയം യു.എന്‍ രക്ഷാസമിതി അംഗീകരിച്ചു . പ്രമേയം രക്ഷാസമിതി ഏകകണ്ഠേന പാസാക്കുകയായിരുന്നു . പ്രമേയത്തെ ഇന്ത്യ സ്വാഗതം ചെയ്തുവെങ്കിലും ഫലപ്രദമായി നടപ്പാക്കണമെന്ന് ആവശ്യപ്പെട്ടു .
നിയമം ലംഘിക്കുന്നതിനുള്ള വഴികള്‍ കണ്ടെത്തുന്നതിനായി ഭീകരര്‍ എല്ലാക്കാലത്തും ക്രിയാക്തമകമായിട്ടാണ് പ്രവര്‍ത്തിക്കുന്നത് . സങ്കടകരമായ യാഥാര്‍ത്ഥ്യം എന്തെന്നാല്‍ ഭീകരതയുടെ വക്താക്കള്‍ സഹായങ്ങള്‍ തുടരുകയും ഭീകരരെ നീതീകരിക്കുന്നത് തുടരുകയും ചെയ്യുന്നു.ഇത്തരമൊരു ഗുരുതരമായ കുറ്റകൃത്യം അവര്‍ ഇന്നുവരെ തുടര്‍ന്ന് വരുന്നതായി പാക്കിസ്ഥാന്റെ പേരെടുത്ത് പറയാതെ ഇന്ത്യ കുറ്റപ്പെടുത്തി .
പ്രമേയം പാസാക്കുന്നതിലല്ല , ക്രിയാത്മകമായി നടപ്പിലാക്കുന്നതിലാണ് അതിന്റെ പ്രസക്തിയെന്ന് ഐക്യരാഷ്ട്രസഭയിലെ ഇന്ത്യയുടെ സ്ഥിരം പ്രതിനിധിയായ സയിദ് അക്ബാറുദ്ധിന് കൂട്ടിച്ചേര്‍ത്തു .
Discussion about this post