മലപ്പുറം: തിരൂര്‍ മലയാളം സര്‍വകലാശാലയില്‍ വോട്ടഭ്യര്‍ത്ഥിച്ചെത്തിയ എന്‍ഡിഎ സ്ഥാനാര്‍ത്ഥി വി.ടി രമയെ അപമാനിക്കുന്ന വിധത്തില്‍ പെരുമാറിയ സംഭവത്തില്‍ അസിസ്റ്റന്റ് പ്രൊഫസര്‍ മുഹമ്മദ് റാഫിയുടെ മാപ്പ്. സ്ഥാനാര്‍ത്ഥിയോട് വൈകാരികമായി പ്രതികരിച്ചതില്‍ ഖേദമുണ്ടെന്നും എവിടെയും മാപ്പ് പറയാന്‍ തയ്യാറാണെന്നും മുഹമ്മദ് റാഫി ജനം ടിവി ചാനല്‍ സംവാദത്തില്‍ പറഞ്ഞു. ആ സമയത്ത് തന്റെ മനോനില ശരിയായിരുന്നില്ലെന്നും, അത് കൊണ്ടാണ് പൊട്ടിത്തെറിച്ചതെന്നും റാഫി പറഞ്ഞു. താന്‍ കുറ്റം സമ്മതിക്കുന്നു. ഇക്കാര്യം സര്‍വ്വകലാശാല അതോറിറ്റിയെ അറിയിച്ചു കഴിഞ്ഞുവെന്നും അധ്യാപകന് പറഞ്ഞു.
ബുധനാഴ്ചയായിരുന്നു തിരൂരിലെ മലയാളം സര്‍വകലാശാലയില്‍ വോട്ടഭ്യര്‍ത്ഥിച്ചെത്തിയ എന്‍ഡിഎ സ്ഥാനാര്‍ത്ഥിയെ ഇയാള്‍ അസഭ്യം പറഞ്ഞ് ഇറക്കി വിട്ടത്
പതിവു പര്യടനത്തിന്റെ ഭാഗമായി എന്‍ ഡി എ സ്ഥാനാര്‍ത്ഥി പ്രൊഫ. വി ടി രമ വോട്ടഭ്യര്‍ത്ഥിച്ച് തുഞ്ചത്തെഴുത്തച്ഛന്‍ മലയാളം സര്വ്വകലാശാലയിലെത്തിയപ്പോഴായിരുന്നു സംഭവമുണ്ടായത്. മറ്റ് അധ്യാപകരെല്ലാം സ്ഥാനാര്‍ത്ഥിയെ സ്വീകരിച്ചപ്പോള്‍ അസിസ്റ്റന്റ് പ്രൊഫസര്‍ കൂടിയായ മുഹമ്മദ് റാഫി ഇവരോട് അപമര്യാദയായി പെരുമാറുകയായിരുന്നു. സ്ഥാനാര്‍ത്ഥിയോട് കോളേജില്‍ നിന്നും ഇറങ്ങിപ്പോകാന്‍ ആവശ്യപ്പെട്ട ഇയാള്‍ വളരെ മോശമായ വാക്കുകളും ഉപയോഗിച്ചു. തുടര്‍ന്ന് അധ്യാപകനില്‍ നിന്നും കോളേജ് അധികൃതര്‍ വിശദീകരണവും തേടിയിരുന്നു.
തിരഞ്ഞെടുപ്പ് കമ്മീഷന്, ഗവര്‍ണ്ണര്‍ എന്നിവര്‍ക്ക് എന്‍ഡിഎ തിരഞ്ഞെടുപ്പ് കണ്‍വീനര്‍ എന്നിവര്‍ക്ക് സ്ഥാനാര്‍ത്ഥി പരാതി നല്‍കിയിരുന്നു. അധ്യാപകന് സ്ഥാനാര്‍ത്ഥിയോട് മോശമായ പെരുമാറുന്ന വീഡിയ സമൂഹമാധ്യമങ്ങളില്‍ ഉള്‍പ്പടെ വ്യാപകമായി പ്രചരിച്ചിരുന്നു.
Discussion about this post