ഈയിടെ കോണ്‍ഗ്രസില്‍ ചേര്‍ന്ന പട്ടേല്‍ സമുദായ നേതാവ് ഹാര്‍ദിക് പട്ടേലിന് ലോകസഭ തെരഞ്ഞെടുപ്പില്‍ മത്സരിക്കാനാവില്ല. തനിക്കെതിരായ ശിക്ഷ വിധി റദ്ദാക്കണമെന്ന ഹാര്‍ദികിന്റെ ആവശ്യം ഗുജറാത്ത് ഹൈക്കോടതി തള്ളിയതോടെയാണ് ഇത്.
പട്ടേല്‍ പ്രക്ഷോഭവുമായി ബന്ധപ്പെട്ട കേസില്‍ ഹാര്‍ദിക് പട്ടേലിനെ കോടതി രണ്ട് വര്‍ഷത്തേക്ക് ശിക്ഷിച്ചിരുന്നു . ഇതില്‍ ജാമ്യത്തിലാണ് ഹാര്‍ദിക് പട്ടേല്‍ ഇപ്പോള്‍. കേസുമായി ബന്ധപ്പെട്ട വിധി റദ്ദു ചെയ്യണമെന്ന ആവശ്യവുമായി ഹാര്‍ദിക് ഗുജറാത്ത് ഹൈക്കോടതിയെ സമീപിക്കുകയായിരുന്നു എന്നാല്‍ ഈ ഹര്‍ജി കോടതി തള്ളുകയായിരുന്നു
ഗുജറാത്തിലെ ജാംനഗര്‍ മണ്ഡലത്തില്‍ നിന്നും ലോക്സഭ തെരഞ്ഞെടുപ്പില്‍ മത്സരിപ്പിക്കാനായിരുന്നു കോണ്‍ഗ്രസ് തീരുമാനം.
ദിവസങ്ങള്‍ക്ക് മുമ്പാണ് ഹാര്‍ദിക് പട്ടേല്‍ രാഹുല്‍ ഗാന്ധിയുടെ സാന്നിദ്ധ്യത്തില്‍ ഗുജറാത്തില്‍ നടന്ന വര്‍ക്കിംഗ് കമ്മിറ്റിയില്‍ വച്ച് കോണ്‍ഗ്രസില്‍ ചേര്‍ന്നതായി പ്രഖ്യാപിച്ചത്. 2015ലെ തദ്ദേശ തിരഞ്ഞെടുപ്പിനും 2017ലെ നിയമസഭാ തിരഞ്ഞെടുപ്പിനും ഹാര്‍ദിക് കോണ്‍ഗ്രസിന് പിന്തുണ പ്രഖ്യാപിച്ചിരുന്നു.
Discussion about this post