രാജസ്ഥാനിലെ സിരോഹിയില്‍ വ്യോമസേനയുടെ മിഗ്-27 വിമാനം തകര്‍ന്ന് വീണു . ഞായറാഴ്ച രാവിലെ പരിശീലന പറക്കലിനിടെയാണ് അപകടം നടന്നത് . പൈലറ്റ് സുരക്ഷിതമായി രക്ഷപ്പെട്ടു .
യന്ത്രത്തകരാറിനെ തുടര്‍ന്നാണ് വിമാനം തകര്‍ന്നു വീണതെന്നാണ് പ്രാഥമിക നിഗമനം . വിമാനം തകര്‍ന്ന് വീണ ഗ്രാമപ്രദേശത്ത് നാശനഷ്ടങ്ങള്‍ ഉണ്ടായിട്ടില്ലെന്ന് പോലീസ് വ്യക്തമാക്കുന്നു . സംഭവത്തില്‍ അന്വേഷണം തുടങ്ങിയതായി വ്യോമസേന അധികൃതര്‍ അറിയിച്ചു .
Visuals from Rajasthan's Jodhpur where a MiG 27 UPG aircraft on a routine mission from Jodhpur, crashed this morning. pic.twitter.com/dGPL9yYk7P
— ANI (@ANI) March 31, 2019
Discussion about this post