സിപിഎമ്മിന്റെ അവസാന മുഖ്യമന്ത്രിയായിരിക്കും പിണറായി വിജയനെന്ന് കെ.പി.സി.സി അദ്ധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രന്‍ . 2019 ലെ തെരഞ്ഞെടുപ്പ് കഴിയുമ്പോള്‍ സിപിഎം പ്രാദേശിക കക്ഷിയായി മാറുമെന്നും മുല്ലപ്പള്ളി പരിഹസിച്ചു . ഫാസിസത്തിന് എതിരെയുള്ള ഇടത് പക്ഷത്തിന്റെ പോരാട്ടം ആത്മാര്‍ത്ഥതയുള്ളത് ആണെങ്കില്‍ വയനാട്ടിലെ സ്ഥാനാര്‍ഥിയെ പിന്‍വലിക്കണമെന്നും അതിനായി സിപിഎം മുന്‍കൈ എടുക്കണമെന്നും മുല്ലപ്പള്ളി ആവശ്യപ്പെട്ടു .
രാഹുല്‍ ഗാന്ധി വയനാട്ടില്‍ മത്സരിക്കുന്നതിനെതിരെ ഒരു പാര്‍ട്ടി ഡല്‍ഹിയില്‍ അന്തര്‍നാടകങ്ങള്‍ നടത്തിയെന്ന് മുല്ലപ്പള്ളി രാമചന്ദ്രന്‍ കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു . കൂടുതല്‍ വിശദാംശങ്ങള്‍ വരും ദിവസങ്ങളില്‍ വെളിപ്പെടുത്തുമെന്നും രാഹുലിന്റെ വരവ് ചിലരെ ഭയപ്പെടുത്തുന്നുവെന്നുമുള്ള മുല്ലപ്പള്ളിയുടെ പ്രസ്താവന സിപിഎമ്മിന് എതിരാണെന്ന ചര്‍ച്ചകള്‍ക്ക് ഇത് വഴിവെച്ചിരുന്നു .
Discussion about this post