തിരഞ്ഞെടുപ്പിനേക്കാള്‍ തനിക്ക് വലുത് രാജ്യമാണെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി.ബാലകോട്ട് ആക്രമണവുമായി ബന്ധപ്പെട്ടാണ് പ്രധാനമന്ത്രിയുടെ പരാമര്‍ശം. തിരഞ്ഞെടുപ്പ് ലക്ഷ്യം വച്ചോ രാഷ്ട്രീയ നേട്ടങ്ങള്‍ക്ക് വേണ്ടിയോ അല്ല ബാലകോട്ടില്‍ ആക്രമണം നടത്തിയതെന്നും മോദി പറഞ്ഞു.പാകിസ്ഥാന്‍ അവരുടെ തന്നെ ചെയ്തികളാല്‍ ഇല്ലാതാകുമെന്നും പ്രധാനമന്ത്രി വിമര്‍ശനമുന്നയിച്ചു.
കോണ്‍ഗ്രസ് മുന്നോട്ട് വച്ച മിനിമം വരുമാനം പദ്ധതിയെയും പ്രധാനമന്ത്രി വിമര്‍ശിച്ചു. ജവഹര്‍ലാല്‍ നെഹ്‌റുവിന്റെ കാലം തൊട്ടേ നെഹ്‌റു – ഗാന്ധി കുടുംബം ദാരിദ്ര്യത്തിനെതിരെ മുദ്രാവാക്യങ്ങള്‍ ഉയര്‍ത്തുന്നു. എന്നാല്‍, ദാരിദ്ര്യം കൂടുകയാണ് ചെയ്തതെന്നും മോദി പറഞ്ഞു.
അധികാരത്തില്‍ വരില്ലെന്ന് ഉറപ്പുള്ള ചിലര്‍ പൊള്ളയായ വാഗ്ദാനങ്ങള്‍ നല്‍കുകയാണ്. അധികാരത്തില്‍ എത്തില്ലെന്ന് അവര്‍ക്ക് തന്നെ അറിയാം. രാജാവിനെയും മഹാരാജാവിനെയും അല്ല രാജ്യത്തിന് വേണ്ടത്. കാവല്‍ക്കാരനെയാണ് ജനങ്ങള്‍ ഇഷ്ടപ്പെടുന്നതെന്ന് എനിക്ക് ഉറപ്പാണെന്നും മോദി കൂട്ടിച്ചേര്‍ത്തു.
Discussion about this post