ആലപ്പുഴ മണ്ലം ഇക്കുറി നിങ്ങളെ അത്ഭുതപ്പെടുത്തുമെന്ന് പൊതുപ്രവര്‍ത്തകനും, അധ്യപാകനുമായ ജോണ്‍ ഡിറ്റൊ പിആര്‍. മൗനമായി ഒരു സുനാമി പാഞ്ഞടുക്കുന്നുണ്ട്. ടലും കായലും കരുത്തു പകര്‍ന്ന ഞങ്ങളുടെ ആലപ്പുഴയില്‍ രാഷ്ട്രീയത്തിനപ്പുറം ഒന്നും ചിന്തിക്കാത്ത മനുഷ്യര്‍ മാറുന്നുവെന്നും ജോണ്‍ ഡിറ്റൊ ഫേസ്ബുക്ക് പോസ്റ്റില്‍ കുറിക്കുന്നു.
മത വിശ്വാസത്തിനെതിരായതിനാല്‍ പോളിയോ വാക്സിനെതിരെ നിന്ന ആരിഫിന് ചാനലില്‍ ഇരുന്ന് അയ്യപ്പ വിശ്വാസികളെ അപഹസിച്ചത് തിരിച്ചടിക്കുന്നുവെന്ന് എല്‍ഡിഎഫ് പ്രവര്‍ത്തകര്‍ വിലയിരുത്തുന്നു.സിപിഐയും ഉത്സാഹത്തിലല്ല. കാനത്തിന്റെ പ്രസ്താവനയുടെ സൂചന പ്രവര്‍ത്തകരില്‍ കണ്ഫ്യൂഷന് ഉണ്ടാക്കിയിട്ടുണ്ടെന്നും അദ്ദേഹം പറയുന്നു
ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം-
ഇക്കുറി ആലപ്പുഴ മണ്ഡലം നിങ്ങളെ അത്ഭുതപ്പെടുത്തും.
രാഷ്ട്രീയ കണക്കുകൂട്ടലുകള്‍ തെറ്റിക്കും. മൗനമായി ഒരു സുനാമി പാഞ്ഞടുക്കുന്നുണ്ട്.
കടലും കായലും കരുത്തു പകര്‍ന്ന ഞങ്ങളുടെ ആലപ്പുഴയില്‍ രാഷ്ട്രീയത്തിനപ്പുറം ഒന്നും ചിന്തിക്കാത്ത മനുഷ്യര്‍ മാറുന്നു ..
CPM സ്ഥാനാര്‍ത്ഥി വലിയ ടെന്‍ഷനിലാണ്. ചന്ദ്രബാബു സഖാവിനെ 2014ല്‍ തോല്‍പ്പിച്ച ഗ്രൂപ്പുകളി തിരിച്ചടിച്ചു തുടങ്ങിയിരിക്കുന്നു.സുധാകരന് പക്ഷവും വാളോങ്ങിയിരിക്കുന്നു.
പാളയത്തില്‍പ്പട.
മത വിശ്വാസത്തിനെതിരായതിനാല്‍ പോളിയോ വാക്സിനെതിരെ നിന്ന ആരിഫിന് ചാനലില്‍ ഇരുന്ന് അയ്യപ്പ വിശ്വാസികളെ അപഹസിച്ചത് തിരിച്ചടിക്കുന്നുവെന്ന് LDF പ്രവര്‍ത്തകര്‍ വിലയിരുത്തുന്നു.CPI ഉം ഉത്സാഹത്തിലല്ല. കാനത്തിന്റെ പ്രസ്താവനയുടെ സൂചന പ്രവര്‍ത്തകരില്‍ കണ്ഫ്യൂഷന് ഉണ്ടാക്കിയിട്ടുണ്ട്.
https://www.facebook.com/photo.php?fbid=2415552375124328&set=a.158838607462394&type=3&theater
Discussion about this post