ലോകസഭ തെരഞ്ഞെടുപ്പ് പ്രചരണത്തിന് ആവേശം പകരാന്‍ മോദി-രാഹുല്‍ സംവാദത്തിന് കളമൊരുങ്ങുന്നു. ഒരേ വേദിയില്‍ നേര്‍ക്കുനേര്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയും കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയും സംവാദത്തിന് എത്തുന്ന കാര്യം മാധ്യമപ്രവര്ത്തകന് രാജ്ദീപ് സര്‍ദേശായിയാണ് സോഷ്യല്‍ മീഡിയയിലൂടെ അറിയിച്ചത്.
ഇരുനേതാക്കളും സംവാദത്തിന് സന്നദ്ധത അറിയിച്ചിട്ടുണ്ട്. ഈ സംവാദം ടിവിയിലൂടെ സംപ്രേക്ഷണം ചെയ്യും. ഏപ്രില്‍ 9ന് വോട്ടെടുപ്പ് ആരംഭിക്കുന്നതിന് രണ്ടു ദിവസം മുമ്പായിരിക്കും ഇത് സംപ്രേഷണം ചെയ്യുകയെന്നും സര്‍ദേശായി വ്യക്തമാക്കുന്നു.
സംവാദത്തിന്റെ രൂപത്തില്‍ വ്യക്തത വന്നിട്ടില്ല. പരിപാടിയുടെ അവതാരകനെ തീരുമാനിച്ചിട്ടില്ല. ബാക്കി വിവരങ്ങള്‍ ഉടനെ അറിയിക്കാമെന്നും സര്‍ദേശായി വ്യക്തമാക്കുന്നു.
BIG Breaking now: @RahulGandhi and @narendramodi have agreed to a one on one televised debate on all issues to be telecast on all news channels on April 9, 2 days before the voting begins. Exact format and anchor yet to be decided, More details soon.. watch this space!
— Rajdeep Sardesai (@sardesairajdeep) April 1, 2019
മോദിയെ പരസ്യ സംവാദത്തിന് മുമ്പും രാഹുല്‍ഗാന്ധി വെല്ലുവിളിച്ചിരുന്നു. എന്നാല്‍ ഇത്തവണ മോദി സംവാദത്തിന് തയ്യാറാണെന്ന് വ്യക്തമാക്കിയത് എതിര്‍പക്ഷത്തെ അങ്കലാപ്പിലാക്കിയിട്ടുണ്ട്. മോദിയെ സംവാദത്തില്‍ നേരിടാന്‍ രാഹുലിന് കഴിയുമോ എന്ന ആശങ്കയാണ് ഇതിന് പിന്നില്‍. നേരത്തെ പല അഭിമുഖങ്ങളിലും രാഹുലിന്റെ അവസ്ഥ പരിതാപകരമായിരുന്നുവെന്ന് സോഷ്യല്‍ മീഡിയ ചൂണ്ടിക്കാട്ടുന്നു. രാഹുലിന്റെ പൂച്ച് പുറത്തുചാടുമെന്നാണ് മോദി അനുകൂലികളുടെ വിലയിരുത്തല്‍.
Discussion about this post