വടകര സ്ഥാനാര്‍ത്ഥി പി.ജയരാജനെതിരെ കൊലയാളി പരാമര്‍ശം നടത്തിയതിന് ആര്‍എംപി നേതാവ് കെ.കെ.രമയ്ക്കെതിരെ കേസെടുക്കാമെന്ന് വടകര കോടതി.വടകര ജുഡീഷ്യല്‍ മജിസ്ട്രേറ്റ് കോടതിയാണ് കേസെടുക്കാമെന്ന് വിധിച്ചിരിക്കുന്നത്.
കോഴിക്കോട് ആര്‍എംപി യോഗത്തിന് ശേഷം വാര്‍ത്താ സമ്മേളനം നടത്തിയപ്പോഴാണ് പി ജയരാജന് ‘കൊലയാളി’യാണെന്ന് കെ കെ രമ പറഞ്ഞത്.
കെ കെ രമയ്ക്ക് പുറമെ മറ്റ് നേതാക്കളും പി ജയരാജനെതിരെ കൊലയാളി പരാമര്‍ശവുമായി രംഗത്തെത്തിയിരുന്നു. രമയെ ആസ്ഥാന വിധവ, ഭര്‍ത്താവിന്റെ മരണം വിറ്റ് കാശാക്കുന്നവള്‍ തുടങ്ങിയ വിദ്വേഷ പ്രസ്താവനകളിലൂടെ സിപിഎം അണികള്‍ അപമാനിച്ചതായി രമയും ആരോപിച്ചിരുന്നു.
അക്രമരാഷ്ട്രീയവുമായുള്ള ഏറ്റുമുട്ടല്‍ എന്നായിരുന്നു യുഡിഎഫ് സ്ഥാനാര്‍ത്ഥിയായ കെ മുരളീധരന് വിശേഷിപ്പിച്ചത്. ഫസല്‍ വധക്കേസ് ഉള്‍പ്പടെ ഒന്‍പത് ക്രിമിനസല് കേസുകളില്‍ പ്രതിയാണെന്ന് ജയരാജന് തെരഞ്ഞെടുപ്പ് നാമനിര്‍ദ്ദേശ പത്രികയ്ക്കൊപ്പമുള്ള സത്യവാങ്മൂലത്തില്‍ വ്യക്തമാക്കിയിരുന്നു.
Discussion about this post