2 ജി സ്‌പെക്ട്രം അഴിമതി കേസിലെ മുഖ്യ പ്രതികളിലൊരാളുമായി കോണ്‍ഗ്രസ് പ്രസിഡണ്ട് രാഹുല്‍ ഗാന്ധി ബിസിനസ് പങ്കാളിത്തം ഉണ്ടെന്ന ഞെട്ടിക്കുന്ന റിപ്പോര്‍ട്ട് പുറത്ത്. റിപ്പബ്ലിക് ചാനലാണ് രേഖകള്‍ സഹിതം റിപ്പോര്‍ട്ട് പുറത്തുവിട്ടത്.
ടു ജി സ്‌പെക്ട്രം കേസിലെ പ്രതികളിലൊരാളായ സഞ്ജയ് ചന്ദ്രയുടെ നേതൃത്വത്തിലുള്ള യുണിടെക് എന്ന കമ്പനിയുമായാണ് രാഹുല്‍ വാണിജ്യ സ്വത്ത് ഇടപെടലുകള്‍ നടത്തിയത്.2010 ഒക്ടോബര്‍ 12നാണ് നിലവിലെ കോണ്‍ഗ്രസ് പ്രസിഡണ്ട് കരാറില്‍ ഒപ്പുവച്ചതെന്നും രേഖകള്‍ വ്യക്തമാക്കുന്നു.
#RahulDealWithScamsters | Given the shocking details of the details are now in the public domain, should Rahul Gandhi explain the facts on a one-on-one interview with Arnab Goswami? Fire in your opinion using the hashtag. pic.twitter.com/DQqeoWp7KB
— Republic (@republic) April 2, 2019
രാഹുല്‍ ഗാന്ധി നടത്തിയ സാമ്പത്തിക ഇടപാടുകളുടെ വിശദാംശങ്ങളും പുറത്തുവിട്ട രേഖകളിലുണ്ട്. രാഹുല്‍ ഗാന്ധിയുടെ ആദ്യകാല ഇടപാടുകള്‍ മാത്രമല്ല, അതിനുശേഷം തുടര്‍ന്നുള്ള തുകകള്‍ കൂടി രേഖകളില്‍ വെളിപ്പെടുത്തിയിട്ടുണ്ട്.
#RahulDealWithScamsters | Should Rahul Gandhi answer question for the sake of propriety? What's your view? Fire in your opinion using the hashtag. pic.twitter.com/qgcCHkqxQD
— Republic (@republic) April 2, 2019
2 ജി സ്‌പെക്ട്രം കുംഭകോണത്തിലെ ഏറ്റവും വലിയ ഗുണഭോക്താക്കളിലൊരാളായ സഞ്ജയ് ചന്ദ്രയുടെ യൂണിടെക് ആണ് 2008 ല്‍ യു.പി.എ ടെലികോം മന്ത്രി എ രാജയുടെ 22 ടെലികോം സര്‍ക്കിളുകളില്‍ 20 എണ്ണം നേടിയത്. സുപ്രിംകോടതി നിര്‍ദ്ദേശ പ്രകാരം 2 ജി സ്‌പെക്ട്രം അഴിമതി സംബന്ധിച്ച സിഎജി റിപ്പോര്‍ട്ട് ലോക്‌സഭയില്‍ മേശപ്പുറത്ത് വച്ചതിന് തൊട്ടുപിന്നാലെയാണ് രാഹുല്‍ ഗാന്ധി രണ്ട് ഓഫീസുകള്‍ വാങ്ങാന്‍ യൂണിടെകുമായി കരാറില്‍ ഒപ്പുവെച്ചത്.
ഈ ഫാക്ടറിയില്‍ രാഹുല്‍ ഗാന്ധി 1.44 കോടി രൂപയും ബി 700, ബി 88 രൂപയ്ക്ക് 5.36 കോടിയും മുടക്കിയതായി റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു.
#RahulDealWithScamsters | Should Rahul Gandhi come clean on the facts and details himself? What's your opinion? Use the hashtag and let us know your views. pic.twitter.com/fXhkEtD0EA
— Republic (@republic) April 2, 2019
Discussion about this post