ഡല്‍ഹി: വിദേശ ഫണ്ടിങ്ങുമായി ബന്ധപ്പെട്ട് ആഭ്യന്തരമന്ത്രാലയവുമായി നിയമപോരാട്ടം നടത്തുന്നതിനിടെ സംഘടനയ്ക്ക്് തലവേദനയായി ഗ്രീന്‍പീസ് മേധാവിയുടെ രാജി. മുന്‍ ജീവനക്കാരി ജോലിക്കിടെ ലൈംഗിക പീഡനത്തിനിരയായ സംഭവത്തിലെ പരാതി കൈകാര്യം ചെയ്യുന്നതിലെ വീഴ്ചയെ തുടര്‍ന്ന് ഗ്രീന്‍പീസ് എക്‌സിക്യൂട്ടിവ് ഡയറക്ടര്‍ സമിത് ഐച്ച്, പ്രോഗ്രാം ഡയറക്ടര്‍ ദിവ്യ രഘുനന്ദന്‍ എന്നിവര്‍ കഴിഞ്ഞദിവസം രാജി നല്‍കി.
ഒന്നിലേറെ തവണ പീഡിപ്പിക്കപ്പെട്ട ജീവനക്കാരി പരാതി നല്‍കിയെങ്കിലും മാപ്പുചോദിച്ച് ഇമെയില്‍ അയച്ചതല്ലാതെ കുറ്റക്കാര്‍ക്കെതിരെ നടപടി സ്വീകരിച്ചില്ല എന്നാണ് ആക്ഷേപം. സംഘടനയുടെ ആഭ്യന്തരതലത്തില്‍ വിമര്‍ശമുയര്‍ന്ന പശ്ചാത്തലത്തിലാണ് രാജി.
2012ല്‍ ഓഫിസില്‍ പീഡനത്തിനിരയായ ജീവനക്കാരി 2013ല്‍ വീട്ടില്‍ സഹപ്രവര്‍ത്തകനാല്‍ ബലാത്സംഗം ചെയ്യപ്പെട്ടു. ഇക്കാര്യം പരാതിപ്പെടാന്‍ ധൈര്യമില്ലാതെ പീഡകര്‍ക്കൊപ്പം മാസങ്ങളോളം ജോലി ചെയ്യേണ്ടിവന്നുവെന്ന് ഈയിടെ ഗ്രീന്‍പീസ് വിട്ടുപോയ അവര്‍ ഫേസ്ബുക്കിലൂടെ വെളിപ്പെടുത്തുകയായിരുന്നു. ഫണ്ട് വിനിയോഗം സംബന്ധിച്ച ക്രമക്കേടുകളെ തുടര്‍ന്ന് ഗ്രീന്‍പീസിനുള്ള വിദേശ ഫണ്ടിംഗ് കേന്ദ്ര സര്‍ക്കാര്‍ നിര്‍ത്തിവച്ചിരുന്നു. ഇതിനെതിരെ നിയമപോരാട്ടം നടത്തുന്നതിനിടെയാണ് സംഘടനയ്ക്കുള്ളില്‍ ആഭ്യന്തര പ്രശ്‌നങ്ങള്‍ നടക്കുന്നത്. ഫണ്ടിന്റെ അപര്യാപ്ത മൂലം ഇന്ത്യയിലെ പ്രവര്‍ത്തനം ഏതാണ്ട് സംഘടന നിര്‍ത്തിവച്ച മട്ടാണ്.
Discussion about this post