എല്‍ഡിഎഫ് കണ്‍വീനര്‍ എ.വിജരാഘവനെതിരെ ആലത്തൂര്‍ ലോക്സഭാ സ്ഥാനാര്‍ത്ഥി രമ്യാ ഹരിദാസ് പരാതി നല്കി.ആലത്തൂര്‍ ഡി.വൈ.എസ്.പിക്കാണ് രമ്യ പരാതി നല്‍കിയത്. വ്യക്തിപരമായ അധിക്ഷേപമാണ് വിജയരാഘവന് നടത്തിയതെന്നും നടപടി സ്വീകരിക്കണമെന്നും രമ്യ പരാതിയില്‍ ആവശ്യപ്പെട്ടു.
വിജയരാഘവന് നടത്തിയത് സ്ത്രീ വിരുദ്ധ പരാമര്‍ശമാണെന്നും യാദൃച്ഛികമായി അല്ല ഇത് നടത്തുന്നതെന്നും രമ്യ ആരോപിച്ചു. വിജയരാഘവന്റെ പ്രതികരണത്തെ ന്യായീകരിച്ച ആലത്തൂര്‍ എംപി പി.കെ.ബിജുവിന്റെ നിലപാടിനെതിരെയും രമ്യ തുറന്നടിച്ചു.
പൊന്നാനിയിലെ എല്‍ഡിഎഫ് സ്ഥാനാര്‍ഥി പി.വി.അന്‍വറിന്റെ തിരഞ്ഞെടുപ്പ് പ്രചാരണത്തിനിടെയാണ് വിജയരാഘവന് അധിക്ഷേപ പരാമര്‍ശം നടത്തിയത്. ”സ്ഥാനാര്‍ഥിത്വം ഉറപ്പിച്ചതോടെ രമ്യ ആദ്യം ഓടിയെത്തിയത് പാണക്കാട്ടേക്കാണ്. പാണക്കാട് തങ്ങളെക്കണ്ട് പിന്നെ ഓടിയത് പി.കെ.കുഞ്ഞാലിക്കുട്ടിയെ കാണാനാണ്. ആ പെണ്‍കുട്ടിയുടെ കാര്യം എന്താവുമെന്ന് എനിക്കിപ്പോള്‍ പറയാനാവില്ല,” ഇതായിരുന്നു എ.വിജയരാഘവന്റെ വാക്കുകള്‍.
Discussion about this post