ലോക് സഭാ തെരഞ്ഞെടുപ്പിന് ദിവസങ്ങള്‍ മാത്രം ശേഷിക്കേ പ്രചാരണ തിരക്കിലാണ് സ്ഥാനാര്‍ത്ഥികളെല്ലാവരും.എന്നാല്‍ വയനാട്ടില്‍ തെരഞ്ഞെടുപ്പ് പ്രചാരണം കൊഴുപ്പിക്കാന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയും ബിജെപി ദേശീയ അധ്യക്ഷന്‍ അമിത് ഷായും എത്തുന്നുവെന്നാണ് റിപ്പോര്‍ട്ടുകള്‍.
പ്രധാനമന്ത്രിയും അമിത് ഷായും വയനാട്ടിൽ പ്രചരണത്തിന് എത്തുന്ന കാര്യം പരിഗണനയിലാണെന്ന് തുഷാർ വെള്ളാപ്പള്ളി അറിയിച്ചു. ഇക്കാര്യത്തിൽ രണ്ടുദിവസത്തിനുള്ളിൽ തീരുമാനം ഉണ്ടാകുമെന്നാണ് എൻഡിഎ സ്ഥാനാര്‍ത്ഥി കൂടിയായ തുഷാര്‍ വെള്ളാപ്പള്ളി പറയുന്നത്.
Discussion about this post