വാഹനത്തില്‍ നിന്നും തെരഞ്ഞെടുപ്പ് കമ്മീഷന്‍ പണം പിടിച്ചെടുക്കുന്നു എന്ന പേരില്‍ കോണ്‍ഗ്രസ് പുറത്ത് വിട്ട വീഡിയോ ദൃശ്യങ്ങളെ തള്ളി അരുണാചല്‍ പ്രദേശ് മുഖ്യമന്ത്രി പേമ ഖണ്ഡു.
തെറ്റായ കാര്യങ്ങളാണ് കോണ്‍ഗ്രസ് പ്രചരിപ്പിക്കുന്നതെന്നും വോട്ടിന് പണം എന്ന രീതി ശീലമുള്ളത് കോണ്‍ഗ്രസിനാണെന്നും പേമ ഖണ്ഡു പറഞ്ഞു.തെരഞ്ഞെടുപ്പു കമ്മീഷന്റെ അന്വേഷണം നടക്കുകയാണെന്നും അപ്പോള്‍ കാര്യം എല്ലാവര്‍ക്കും വ്യക്തമാകുമെന്നും മന്ത്രി പറഞ്ഞു.
മുഖ്യമന്ത്രി പേമ ഖണ്ഡു,ഉപമുഖ്യ മന്ത്രി ചോണ മേന്‍, ബിജെപി അധ്യക്ഷന്‍ തപീര്‍ ഗാവു എന്നിവരടങ്ങുന്ന വാഹന വ്യൂഹത്തില്‍ നി്ന്നും 1.8 കോടി രൂപ പിടിച്ചെടുത്തതെന്നായിരുന്നു കോണ്‍ഗ്രസ് വക്താവ് രണ്‍ദീപ് സുര്‍ജെവാല ആരോപണമുന്നയിച്ചത്.
Discussion about this post