പ്രധാനമന്ത്രി പദത്തിന് ഏറ്റവും യോജിച്ചയാള്‍ രാഹുലെന്ന് കണ്ടെത്തിയ സര്‍വ്വേയില്‍ നരേന്ദ്രമോദിയ്ക്കടുത്ത് ജനപിന്തുണ നേടി കേരള മുഖ്യമന്ത്രി പിണറായി വിജയന്. മനോരമ നടത്തിയ സര്‍വ്വേയിലാണ് പിണറായി വിജയനെ പ്രധാനമന്ത്രി സ്ഥാനത്തേക്ക് പരിഗണിക്കുന്ന നിരവധി പേര് കേരളത്തിലുണ്ടെന്ന് വ്യക്തമാകുന്നത്. രാഹുല്‍ ഒന്നാമതെത്തിയപ്പോഴെ ചിരിച്ച് തുടങ്ങിയ ആളുകള്‍ പിണറായിയുടെ ജന പിന്തുണ കണ്ട് കുടലു മറിഞ്ഞ അവസ്ഥയിലാണെന്ന പരിഹാസവുമായി സോഷ്യല്‍ മീഡിയയിലെ പിണറായി വിരുദ്ധരും രംഗത്തെത്തി.
കേരളത്തിലെ 20 മണ്ഡലങ്ങളില്‍ നടത്തിയ സര്‍വ്വേയില്‍ എട്ട് ശതമാനം പേരാണ് പിണറായി വിജയന് ഇന്ത്യന്‍ പ്രധാനമന്ത്രിയാകണമെന്ന് ആഗ്രഹിക്കുന്നത്. ഇക്കാര്യത്തില്‍ പ്രിയങ്ക ഗാന്ധിയ്ക്കും മന്മോഹന് സിംഗിനും ഒപ്പമാണ് പിണറായി വിജയനും. അക്കൗണ്ട തുറക്കാന്‍ ഇത്തവണ പെടാപാടുപെടുന്ന പാര്‍ട്ടിയുടെ കേരള ഘടകം നേതാക്കളൊക്കെ പ്രധാനമന്ത്രിയാകുമോ എന്ന ചോദിച്ച സര്‍വ്വേക്കാരെ സര്‍വ്വേ കല്ലില്‍ കെട്ടണമെന്നാണ് ചിലരുടെ പരിഹാസം.
എന്തായാലും സര്‍വ്വേയുടെ എല്ലാ വിശ്വാസ്യതയും തകര്‍ക്കുന്ന പണിയായല്ലോ അച്ചായാ എന്നാണ് ട്രോളര്‍മാരുടെ പരിഹാസം. കുണ്ടറ അണ്ടി ആപ്പിസ് സെക്രട്ടറിയെ എത്ര ശതമാനം പേര് പിന്തുണച്ചുവെന്നും ചിലര്‍ കളിയാക്കുന്നു.
ഇത്തവണ യുപിഎ അധികാരത്തിലെത്തുമെന്നും രാഹുല്‍ ഗാന്ധി പ്രധാനമന്ത്രിയാകുമെന്നുമാണ് ഇന്നലെ പുറത്തു വന്ന മനോരമ ന്യൂസ് -കാര്‍വി അഭിപ്രായ സര്‍വേ അവകാശപ്പെടുന്നത്. . സര്‍ക്കാരിനേക്കാള്‍ യുപിഎ നേതൃത്വത്തിലുളള പ്രതിപക്ഷം മികച്ചുനില്‍ക്കുന്നെന്നും സര്‍വേ പറയുന്നു.
രാഹുല്‍ ഗാന്ധി അടുത്ത പ്രധാനമന്ത്രിയാകുമെന്ന് 38 ശതമാനം പേര് അഭിപ്രായപ്പെട്ടപ്പോള്‍ നരേന്ദ്രമോദി പ്രധാനമന്ത്രിപദത്തില്‍ തുടരുമെന്നു പറഞ്ഞവര്‍ 11 ശതമാനം മാത്രമാണ്. മോദിയുടെ പ്രകടനം നല്ലതാണെന്ന് അഞ്ച് മണ്ഡലങ്ങളില്‍ ഭൂരിപക്ഷം വിലയിരുത്തി. എന്നാല്‍ ഈ മണ്ഡലങ്ങള്‍ ഉള്‍പ്പടെ 20ലും അടുത്ത പ്രധാനമന്ത്രിയാകാന്‍ യോഗ്യന്‍ രാഹുലാണെന്ന അഭിപ്രായത്തിനാണ് മുന്‍തൂക്കം.
ലോകസഭ തെരഞ്ഞെടുപ്പിലെ മുഖ്യ വിഷയം വിലക്കയറ്റമാണെന്ന വിചിത്രമായ അഭിപ്രായവും സര്‍വ്വേയിലുണ്ട്. ശബരിമല വിഷയം ചര്‍ച്ചയല്ല എന്നാണ് കണ്ടെത്തല്‍. പുല്‍വാമ ആക്രമണം പ്രതിപക്ഷത്തിന് നേട്ടമാകുമെന്നാണ് വിലയിരുത്തല്‍.
ദേശീയ സര്‍വ്വേകളില്‍ നിന്ന് പാടെ വിഭിന്നമായ കേരളത്തിലെ സര്‍വ്വേ സോഷ്യല്‍ മീഡിയയില്‍ സജീവ ചര്‍ച്ചയാണ്. അമേരിക്കന്‍ പ്രസിഡണ്ട് സ്ഥാനത്ത് നിന്ന് ട്രംപ് രാജിവെക്കണമെന്ന് കേരളത്തിലെ ഒരു പഞ്ചായത്ത് കമ്മറ്റി പ്രമേയം പാസാക്കിയപോലെ എന്നാണ് പരിഹാസം. എന്ത് പ്രഹസനാ മാപ്പിളേ എന്നും ട്രോളര്‍മാര്‍ കുറിക്കുന്നു.
Discussion about this post