ലോക്സഭാ മണ്ഡലത്തില്‍ മത്സരിക്കുന്നതിനായി കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി നാമനിര്‍ദേശ പത്രിക സമര്‍പ്പിച്ചു. 11.30 ഓടെ വയനാട് കളക്ട്രേറ്റിലെത്തി കളക്ടര്‍ എ.ആര്.അജയകുമാറിന് മുമ്പാകെയാണ് പത്രിക സമര്‍പ്പിച്ചത്
രണ്ടാം ഗേറ്റ് വഴി കളക്ടേറ്റിനകത്തേക്ക് പോയ രാഹുലിനൊപ്പം അഞ്ച് പേരാണ് ഉണ്ടായിരുന്നത്. പ്രിയങ്ക ഗാന്ധി കെസി വേണുഗോപാല്‍ മുകുള്‍ വാസ്നിക്,കോഴിക്കോട് ഡിസിസി പ്രസിഡന്റ് ടി സിദ്ദിഖ്, മലപ്പുറം ഡിസിസി പ്രസിഡന്റ് വിവി പ്രകാശ് എന്നിവരാണ് രാഹുലിനൊപ്പം കളക്ട്രേറ്റില്‍ പത്രിക സമര്‍പ്പിക്കാനെത്തിയത്. കര്‍ശന സുരക്ഷയാണ് കളക്ട്രേറ്റിലും പരിസരത്തും ഒരുക്കിയിരുന്നത്. നാല് സെറ്റ് പത്രികകളാണ് രാഹുല്‍ ഗാന്ധി നല്‍കിയത്.
പത്രിക സമര്‍പ്പണത്തിന് ശേഷം കല്‍പ്പറ്റയില്‍ രണ്ട് കിലോമീറ്റര്‍ ദൂരം രാഹുലിന്റെയും പ്രിയങ്കയുടെയും റോഡ് ഷോ ഉണ്ടാകും. തുടര്‍ന്ന് തിരിച്ച് കരിപ്പൂരിലെത്തിയതിന് ശേഷം രാഹുല്‍ പ്രചാരണ പരിപാടികള്‍ക്കായി നാഗ്പൂരിലേക്ക് പോകും.
Discussion about this post