പട്ടാമ്പി നഗരസഭയിലെ 17 കൗൺസിലർമാരെ അയോഗ്യരാക്കിയ തെരഞ്ഞെടുപ്പ് കമ്മിഷൻ നടപടിയ്ക്ക് ഹൈക്കോടതിയുടെ സ്റ്റേ. സ്വത്ത് വിവരങ്ങൾ സംബന്ധിച്ച വിവരങ്ങൾ യഥാസമയം നൽകിയില്ലെന്ന് കാണിച്ചാണ് പട്ടാമ്പി നഗരസഭയിലെ 28 കൗൺസിലർമാരിൽ 24 പേരെയാണ് തെരഞ്ഞെടുപ്പ് കമ്മിഷൻ അയോഗ്യരാക്കിയത്. അയോഗ്യത കൽപ്പിച്ച ഏഴുപേരാണ് തെരഞ്ഞെടുപ്പ് കമ്മിഷന്റെ നടപടിക്കെതിരെ ഹൈക്കോടതിയെ സമീപിച്ചത്.
സിപിഎം കൗൺസിലർ കെ.സി. ഗിരീഷ് നൽകിയ പരാതിയിലായിരുന്നു ഇലക്ഷൻ കമ്മിഷൻ നടപടിയെടുത്തത്. അംഗങ്ങൾ കൂട്ടത്തോടെ അയോഗ്യരായതോടെ യുഡിഎഫ് ഭരിക്കുന്ന നഗരസഭയുടെ ഭരണം പ്രതിസന്ധിയിലായിരുന്നു. തെരഞ്ഞെടുപ്പ് കഴിഞ്ഞ് 30 മാസത്തിനുള്ളിൽ സ്വത്തു വിവര കണക്ക് സമർപ്പിക്കണമെന്നാണ് ചട്ടം.
എന്നാൽ ഇത് ലംഘിച്ച കോൺഗ്രസിന്റെ അഞ്ച് കൗണ്‍സിലർമാരും ലീഗിലെ പത്ത് കൗണ്‍സിലർമാരും എൽഡിഎഫിലെ ആറ് കൗണ്‍സിലർമാരും ബിജെപിയുടെ മൂന്ന് കൗണ്‍സിലർമാരും ഉൾപ്പടെ ഇരുപത്തിനാലു പേരാണ് അയോഗ്യരായത്.
Discussion about this post