എറണാകുളം അങ്കമാലി അതിരൂപതയുടെ ഉടമസ്ഥതയിലുള്ള ഭൂമി വിറ്റതുമായി ബന്ധപ്പെട്ട് കര്‍ദിനാള്‍ മാര്‍ ജോര്‍ജ്ജ് ആലഞ്ചേരിയ്ക്കെതിരെ കേസെടുക്കാന്‍ ഉത്തരവ് ഇട്ടിട്ടും നടപടിയെടുക്കാതെ പോലീസ് . കേസില്‍ നിയമോപദേശം ലഭിച്ചതിന് ശേഷം മാത്രം നടപടി സ്വീകരിക്കുമെന്നാണ് പോലീസ് നല്‍കുന്ന വിശദീകരണം .
ഭൂമി ഇടപാടുമായി സഭയ്ക്ക് കോടികളുടെ നഷ്ടം സംഭവിച്ചെന്ന് ചൂണ്ടിക്കാട്ടി എറണാകുളം സ്വദേശി സമര്‍പ്പിച്ച ഹര്‍ജി പരിഗണിച്ചാണ് കര്‍ദിനാള്‍ ആലഞ്ചേരിയ്ക്കെതിരെ എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്ത് കേസെടുക്കാന്‍ എറണാകുളം ചീഫ് ജുഡീഷ്യല്‍ മജിസ്ട്രേറ്റ് കോടതി ഉത്തരവ് ഇട്ടത്. കര്‍ദ്ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി, ഫാദര്‍ ജോഷി പുതുവ, ഇടനിലക്കാരനായ സാജു വര്‍ഗീസ് എന്നിവരടക്കം 26 പേര്‍ക്കെതിരെ കേസെടുക്കാനാണ് കോടതി എറണാകുളം സെൻട്രൽ പോലീസിന് നിര്‍ദ്ദേശം നല്‍കിയത് . എന്നാല്‍ ഉത്തരവ് ഇറങ്ങി നാല് ദിവസം കഴിഞ്ഞിട്ടും ഇതുവരെ ഒരു നടപടിയും പോലീസിന്റെ ഭാഗത്ത് നിന്നുമുണ്ടായിട്ടില്ല .
ഭൂമിയിടപാടുമായി ബന്ധപ്പെട്ട ആരോപണത്തിൽ മുൻപ് എറണാകഉലം സെൻട്രൽ പോലീസ് എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്തിരുന്നു . ഈ കേസിലെ തുടര്‍നടപടികള്‍ മേല്‍ക്കോടതിയുടെ പരിഗണനയിലാണ് . അതിനാല്‍ ഒരേ ആരോപണത്തില്‍ രണ്ടു എഫ്.ഐ.ആര്‍ നിലനില്‍ക്കുമോ എന്നാ കാര്യത്തില്‍ അവ്യക്തതയുള്ളതിനാലാണ് പോലീസ് നിയമോപദേശം കാത്തിരിക്കുന്നതെന്നാണ് വിവരം .
Discussion about this post