അരുവിക്കര: രാഷ്ട്രീയ കേരളം ഉറ്റുനോക്കുന്ന അരുവിക്കരയില്‍ കനത്ത പോളിങ്. 76.3
ശതമാനത്തോളം പോളിംഗ് രേഖപ്പെടുത്തി. കഴിഞ്ഞ തവണത്തെ (2011 ലെ) നിയസഭ തെരഞ്ഞെടുപ്പിന്റെ പോളിംഗ് ശതമാനം നാല് മണിയോടെ മറിടന്നു. 70.2ശതമാനമായിരുന്നു കഴിഞ്ഞ തവണത്തെ പോളിംഗ് ശതമാനം. ഉച്ചയോട് കൂടി തന്നെ എല്ലാ പഞ്ചായത്തുകളിലും 50 ശതമാനത്തിലധികം ആളുകള്‍ വോട്ട് രേഖപ്പെടുത്തി.
വിതുര 75.88 ശതമാനം, വെള്ളനാട് 76.73 ശതമാനം, ഉഴമലയ്ക്കല്‍ 75.54 ശതമാനം, ആര്യനാട് 78.9 ശതമാനം. അരുവിക്കര 77.34 ശതമാനം കുറ്റിച്ചല്‍ 70, പുവ്വച്ചല്‍ 76.62 , തൊളിക്കോട് 74.1 ശതമാനം എന്നിങ്ങനെയാണ് പോളിംഗ് ശതമാനം.
രാവിലെ അങ്ങിങ്ങ് മഴയുണ്ടായെങ്കില്‍ കാര്യമായ മഴയില്ലാതിരുന്നതിനാല്‍ രാവിലെ തന്നെ വോട്ട് ചെയ്യാന്‍ വോട്ടര്‍മാര്‍ തീരുമാനിക്കുകയായിരുന്നു. രാവിലെ ഏഴിന് വോട്ടെടുപ്പ് തുടങ്ങിയപ്പോള്‍ മുതല്‍ പല ബൂത്തുകളിലും വോട്ടര്‍മാരുടെ നീണ്ട ക്യൂ ദൃശ്യമായിരുന്നു. ഉച്ചയ്ക്ക് ശേഷം അരുവിക്കരയില്‍ കനത്ത മഴ പെയ്‌തെങ്കിലും അത് വോട്ടെടുപ്പിനെ ബാധിച്ചില്ല. ആ്രദ്യ മൂന്നു മണിക്കൂറില്‍ തന്നെ 23 ശതമാനം പേര്‍ വോട്ട് രേഖപ്പെടുത്തി. വോട്ടിങ് യന്ത്രത്തിലെ തകരാറിനെ തുടര്‍ന്ന് 74ാം നമ്പര്‍ ബൂത്തിലെ പോളിങ് തടസ്സപ്പെട്ടു. പിന്നീട് മറ്റൊരു വോട്ടിങ് യന്ത്രം എത്തിച്ചാണ് വോട്ടെടുപ്പ് പുനരാരംഭിച്ചത്.
തൊളിക്കോട് വിതുര, ആര്യനാട്, വെള്ളനാട് പഞ്ചായത്തുകളില്‍ കനത്ത പോളിംഗ് അനുഭവപ്പെട്ടു. സ്ത്രീ വോ്ട്ടര്‍മാര്‍ കാര്യമായി തന്നെ വോട്ട് ചെയ്യാനെത്തിയതാണ് പോളിംഗ് ശതമാനം വര്‍ദ്ധിക്കാന്‍ ഇടയാക്കിയത്.
പോളിംഗ് ശതമാനം വര്‍ദ്ധിച്ചത് ഇരുമുന്നണികളും, ബിജെപിയും തങ്ങള്‍ക്ക് ഗുണമാകുമെന്ന പ്രതീക്ഷയിലാണ്. ചൊവ്വാഴ്ചയാണ് വോട്ടെണ്ണല്‍.
Discussion about this post