ശ്വാസകോശ സംബന്ധമായ അസുഖത്തെ തുടര്‍ന്ന് കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന മുൻ മന്ത്രിയും കേരള കോൺഗ്രസ് (എം) ചെയർമാനും പാലാ നിയോജക മണ്ഡലം എം.എൽ.എയുമായ കെ.എം മാണി ആരോഗ്യനില മാറ്റമില്ലാതെ തുടരുന്നു .
കഴിഞ്ഞ ദിവസമാണ് മാണിയെ കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. വിദഗ്ദ ഡോക്ടര്‍മാരുടെ നീരീക്ഷണത്തിലാണ് ഇപ്പോൾ അദ്ദേഹം.
രക്തസമര്ദ്ധവും നാഡിമിടിപ്പും സാധാരണ നിലയിലാണ് . ഏറെക്കാലമായി ശ്വാസതടസ്സം നേരിടുന്ന കെ.എം മാണിയെ ശ്വാസകോശ അണുബാധയാണ് നിലവില്‍ ആരോഗ്യസ്ഥിതിയെ മോശമാക്കിയതെന്ന് ചികിത്സിക്കുന്ന ഡോക്ടര്‍മാര്‍ വ്യക്തമാക്കി .
Discussion about this post