തിരുവനന്തപുരം: കേരളത്തില്‍ എന്‍ഡിഎ വലിയ മുന്നേറ്റമുണ്ടാക്കുമെന്ന് പ്രവചിച്ച് എസി നീല്‍സണ്‍ സര്‍വേ. മലയാളത്തിലെ ഒരു വാര്‍ത്ത ചാനലുമായി സഹകരിച്ച് നടത്തിയ സര്‍വേയില്‍ കേരളത്തില്‍ ബിജെപി അക്കൗണ്ട് തുറക്കുമെന്നും, രണ്ട് മണ്ഡലങ്ങളില്‍ രണ്ടാം സ്ഥാനത്താണെന്നും സര്‍വ്വേ കണ്ടെത്തുന്നു.
തിരുവനന്തപുരം സീറ്റില്‍ എന്‍ഡിഎ ലോക്സഭയിലേക്ക് ആദ്യ അക്കൗണ്ട് തുറക്കും. പാലക്കാട്, പത്തനംതിട്ട മണ്ഡലങ്ങളിലാണ് ബിജെപി ജയത്തിനോടടുത്ത് വോട്ടിംഗ് ശതമാനവുമായി രണ്ടാം സ്ഥാനത്തുള്ളത്.
തിരുവനന്തപുരം എല്‍ഡിഎഫ് 23 യു.ഡി.എഫ് 33 എന്‍.ഡി.എ 40.ശതമാനം
പത്തനംതിട്ട എല്‍ഡിഎഫ് 29 യു.ഡി.എഫ് 32 എന്‍.ഡി.എ 31,
പാലക്കാട് എല്‍ഡിഎഫ് 34%, യു.ഡി.എഫ് 30%, എന്‍.ഡി.എ 31%.
യുഡിഎഫിന് 14 സീറ്റ് ലഭിക്കുമെന്നും എല്‍ഡിഎഫ് 5 സീറ്റില്‍ ഒതുങ്ങുമെന്നും സര്‍വേ പറയുന്നു.
കാസര്‍കോട് 43 ശതമാനം വോട്ട് നേടി യുഡിഎഫ് പിടിച്ചെടുക്കും. കണ്ണൂരില്‍ 47 ശതമാനം വോട്ട് നേടി പിടിച്ചെടുക്കുമ്പോള്‍ വയനാട്ടില്‍ രാഹുല്‍ഗാന്ധി മികച്ച വിജയം നേടുമെന്നാണ് പ്രവചനം. വടകര, കോഴിക്കോട് മണ്ഡലങ്ങള്‍ എല്‍ഡിഎഫ് നേടും. പൊന്നാനി മലപ്പുറം എന്നീ സീറ്റുകള്‍ യുഡിഎഫ് നിലനിര്‍ത്തും. തൃശ്ശൂരില്‍ 39 ശതമാനം വോട്ടിന്റെ ബലത്തില്‍ യുഡിഎഫ് പിടിച്ചെടുക്കും.
ആലത്തൂരില്‍ എല്‍ഡിഎഫിനാണ് സാധ്യത. പാലക്കാട് എല്‍ഡിഎഫ് വിജയം നേടും. ഇടുക്കിയില്‍ യുഡിഎഫാണ് വിജയിക്കുക. പത്തനംതിട്ടയില്‍ യുഡിഎഫിനാണ് വിജയസാധ്യത. 32 ശതമാനം വോട്ട് പിടിക്കുന്ന കോണ്‍ഗ്രസിന് പിന്നില്‍ ഇവിടെ 31 ശതമാനം വോട്ട് നേടി എന്‍ഡിഎ ഉണ്ട്. എറണാകുളത്ത് യുഡിഎഫ് വിജയം ആവര്‍ത്തും. ചാലക്കുടി യുഡിഎഫ് തിരിച്ചുപിടിക്കും എന്നാണ് സര്‍വേ പറയുന്നത്.
മാവേലിക്കരയില്‍ യുഡിഎഫ് വന്‍ വിജയം നേടും എന്ന് പ്രചരിക്കുന്ന സര്‍വേ തൊട്ടടുത്ത മണ്ഡലമായ ആലപ്പുഴയിലും യുഡിഎഫ് ജയം ആവര്‍ത്തിക്കും എന്ന് വ്യക്തമാക്കുന്നു. ആറ്റിങ്ങല്‍ എല്‍ഡിഎഫ് ജയിക്കുമ്പോള്‍ കൊല്ലം യുഡിഎഫ് നിലനിര്‍ത്തും. തിരുവനന്തപുരത്ത് എന്‍ഡിഎ അക്കൗണ്ട് തുറക്കും.
മുന്‍മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയാണ് ജനപ്രിയനേതാവ്. തൊട്ടുപിന്നാലെ മുഖ്യമന്ത്രി പിണറായി വിജയനുമുണ്ട്. മുസ്ലിം, ക്രിസ്ത്യന്‍ വിഭാഗങ്ങളില്‍പ്പെട്ട പകുതിയോളം പേരും ഉമ്മന്‍ ചാണ്ടിയെയാണ് പ്രിയനേതാവായി കാണുന്നത്.
Discussion about this post