മധ്യപ്രദേശില്‍ ആദായനികുതി വകുപ്പ് നടത്തിയ 48 മണിക്കൂര്‍ നീണ്ട റെയ്ഡിനൊടുവില്‍ 281 കോടിയുടെ അനധികൃത പണം കണ്ടെത്തി. മുഖ്യമന്ത്രി കമല്‍നാഥിന്റെ അനുയായികളുടെ വീടുകളിലും സ്ഥാപനങ്ങളിലും ആദായനികുതി വകുപ്പ് നടത്തിയ റെയ്ഡില്‍ 14.6 കോടി രൂപ പിടിച്ചെടുത്തു. കണക്കില്‍ പെടാത്ത പണമാണിത്. രൂപക്ക് പുറമെ നിരവധി കുപ്പി മദ്യവും പരിശോധനയില്‍ ലഭിച്ചു. ഡയറികള്‍, സംശയാപദമായ രീതിയിലുള്ള കമ്പ്യൂട്ടര്‍ ഫയലുകള്‍, ആയുധം, പുലിത്തോല്‍ എന്നിവയും ഇക്കൂട്ടത്തിലുണ്ട്. പണത്തിന്റെ വരവും ചെലവും ഡയറികളില്‍ എഴുതിച്ചേര്‍ത്തിട്ടുണ്ട്. പണമിടപാടുകള്‍ നടന്നുവെന്നതിന് വ്യക്തമായ തെളിവാണിത്.
ആസൂത്രിതമായി കള്ളപ്പണ ഇടപാടുകള്‍ നടത്തുന്ന വലിയൊരു സംഘം പ്രവര്‍ത്തിക്കുന്നതായി ആദായനികുതി വകുപ്പ് കണ്ടെത്തിയിട്ടുണ്ട്. പ്രധാന രാഷ്ട്രീയ പാര്‍ട്ടി നേതാവിന്റെ അടുത്ത ബന്ധുവുമായി ഈ സംഘത്തിന് ബന്ധമുണ്ടെന്നതിന്റെ തെളിവുകള്‍ ലഭ്യമായിട്ടുണ്ടെന്നും ആദായനികുതി വകുപ്പ് വ്യക്തമാക്കി. 230 കോടിയുടെ കള്ളപ്പണ ഇടപാട്, 242 കോടിയുടെ വ്യാജ രേഖ ഇടപാട്, 80 കമ്പനികളുടെ നികുതി വെട്ടിപ്പുകള്‍ തുടങ്ങിയവ സംബന്ധിച്ച വിവരങ്ങളടങ്ങിയ രേഖകളും പിടിച്ചെടുത്തിട്ടുണ്ട്
തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് നടത്തിയ കള്ളപ്പണ വേട്ടയിലാണ് അനധികൃതമായി സൂക്ഷിച്ച കോടികളുടെ കള്ളപ്പണം കണ്ടെത്തിയത്. മധ്യപ്രദേശ് മുഖ്യമന്ത്രി കമല്‍ നാഥിന്റെ മുന്‍ പ്രൈവറ്റ് സെക്രട്ടറി പ്രവീണ്‍ കാക്കറുടെ വീട്ടില്‍ ആദായനികുതി വകുപ്പ് കഴിഞ്ഞ ദിവസം റെയ്ഡുകള്‍ നടത്തിയിരുന്നു.9 കോടിയോളം രൂപ റെയ്ഡില്‍ പിടിച്ചെടുത്തുവെന്ന റിപ്പോര്‍്ട്ടുണ്ടായിരുന്നു.
Discussion about this post