തെരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ തുടക്കത്തില്‍ എന്‍ഡിഎയ്ക്ക് ഏറെ പ്രതീക്ഷകളൊന്നും ഇല്ലാതിരുന്ന ലോകസഭ മണ്ഡലമായിരുന്നു ചാലക്കുടി. യുഡിഎഫിനും, എല്‍ഡിഎഫിനും വേരോട്ടമുള്ള മണ്ണില്‍ ബിജെപിയ്ക്ക് ഏറെയൊന്നും ചെയ്യാനില്ല എന്നായിരുന്നു രാഷ്ട്രീയ വിലയിരുത്തല്‍. ഇടത്-വലത് മുന്നണികള്‍ തമ്മിലുള്ള ശക്തമായ പോരാട്ടം എന്നൊക്കെ രീതിയില്‍ പ്രവചനവും, വിലയിരുത്തലും നടന്നു. എന്നാല്‍ ശബരിമല വിഷയത്തില്‍ വിശ്വാസികള്‍ക്കൊപ്പം നിന്ന് ശക്തമായ നിലപാടെടുത്ത ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി എ.എന്‍ രാധാകൃഷ്ണനെ സ്ഥാനാര്‍ത്ഥിയാക്കിയതോടെ മണ്ഡലത്തില്‍ എന്‍ഡിഎ ശക്തമായ പോരാട്ടത്തിന് വഴിയൊരുക്കുകയായിരുന്നു.
ആദ്യഘട്ട പര്യടനം പൂര്‍ത്തിയായതോടെ തന്നെ മണ്ഡലത്തില്‍ ബിജെപിയ്ക്ക് അനുകൂലമായ വികാരം രൂപപ്പെട്ടുവെന്ന തിരിച്ചറിവിലാണ് എന്‍ഡിഎ. ഇതോടെ മണ്ഡലം ശക്തമായ ത്രികോണമത്സരച്ചുടിലേക്ക് നീങ്ങി. ഇടത് വലത് മുന്നണികള്‍ സ്വയം ജേതാക്കളായി പ്രഖ്യാപിച്ചുള്ള പ്രചരണത്തില്‍ മുഴുകിയതോടെ തികച്ചു ആസൂത്രിതമായി വോട്ടര്‍മാരുടെ മനസിലേക്ക് എത്താനായിരുന്നു എന്‍ഡിഎ സ്ഥാനാര്‍ത്ഥിയുടെ ശ്രമം. സ്ഥാനാര്‍ത്ഥി നിര്‍ണയവും മറ്റുമായി സിപിഎമ്മിനകത്തും, കോണ്‍ഗ്രസിനകത്തും രൂപപ്പെട്ട അതൃപ്തികള്‍ എന്‍ഡിഎയുടെ പ്രചരണത്തിന് ആവേശം കൂട്ടി.
പതിവിന് വിപരീതമായി ഇത്തവണ ജയം തന്നെ ലക്ഷ്യമാക്കിയാണ് ബിജെപി കരുക്കള്‍ നീക്കുന്നത്. ശബരിമല വിഷയത്തില്‍ പരമ്പരാഗത സിപിഎം, കോണ്‍ഗ്രസ് വോട്ടുകള്‍ സ്വന്തമാക്കുന്നതിനൊപ്പം, ന്യൂനപക്ഷ വോട്ടുകള്‍ സ്വന്തമാക്കാനും ബിജെപി സ്ഥാനാര്‍ത്തിയിക്ക് കഴിയുമെന്നാണ് റിപ്പോര്‍ട്ട്. തെരഞ്ഞെടുപ്പില്‍ നാമനിര്‍ദ്ദേശ പത്രിക നല്‍കാനുള്ള പണം ഓര്‍ത്തഡോക്‌സ് സഭ അധ്യക്ഷനില്‍ നിന്ന് സ്വീകരിച്ച് അവരുടെ ആശിര്‍വ്വാദം വാങ്ങിയായിരുന്നു എ.എന്‍ രാധാകൃഷ്ണന്‍ പിന്തുണ ഉറപ്പാക്കിയത്. സഭയുടെ എല്ലാ പിന്തുണയും ഉണ്ടാവുമെന്ന് സഭ അധ്യക്ഷന്മാരുമായി പലവട്ടം കൂടിക്കാഴ്ച നടത്തി എന്‍ഡിഎ ഉറപ്പ് നേടുകയും ചെയ്തിരുന്നു. ഓര്‍ത്തഡോക്‌സ് സഭയുടെ പിന്തുണ വലിയ തോതില്‍ ഗുണം ചെയ്യുമെന്നും അവര്‍ കണക്ക് കൂട്ടുന്നു.അരലക്ഷത്തോളം ഓര്‍ത്തഡോക്‌സ് സഭ വോട്ടുകളാണ് മണ്ഡലത്തിലുള്ളത്.
യാക്കോബായ സഭ ബെന്നി ബെഹന്നാനൊപ്പം നില്‍ക്കുമെന്നായിരുന്നു അവരുടെ കണക്ക് കൂട്ടല്‍. എന്നാല്‍ പള്ളി തര്‍ക്കത്തിന്റെ ചുവട് പിടിച്ച സഭ അധ്യക്ഷന്‍ ബസേലിയോസ് തോമസ് പ്രഥമന്‍ ബാവ പിണറായി സര്‍ക്കാരിനെ പുകഴ്ത്തി രംഗത്തെത്തിയിരുന്നു. ഇതോടെ യാക്കോബായ വോട്ടുകളില്‍ വലിയ വിള്ളലുണ്ടാകുമെന്നാണ് കരുതുന്നത്. ഇരുമുന്നണികളും സഭയെ വഞ്ചിച്ചു എന്ന നിലപാടുള്ളവരും യാക്കോബായ സഭയിലുണ്ട്.
ഉദയംപേരുര്‍ പഞ്ചായത്തിലെ നിര്‍ണായ ശക്തിയായ ട്വന്റി ട്വന്റി ജേക്കബ് തോമസ് ഐപിഎസിനെ സ്ഥാനാര്‍ത്ഥിയാക്കാന്‍ നീക്കം നടത്തിയിരുന്നു. ഐപിഎസില്‍ നിന്ന് വിരമിക്കാനുള്ള ജേക്കബ് തോമസിന്റെ ശ്രമത്തിന് സര്‍ക്കാര്‍ അനുമതി കിട്ടാത്തതിനാല്‍ അദ്ദേഹത്തിന് മത്സരിക്കാനായില്ല. ഇടത് -വലത് വോട്ടുകള്‍ ഭിന്നിപ്പിക്കാന്‍ ജേക്കബ് തോമസിന്റെ സ്ഥാനാര്‍ത്ഥിത്വം കൊണ്ട് കഴിയുമായിരുന്നു. അദ്ദേഹം പക്ഷേ മത്സരിക്കുന്നില്ല എന്നതും നേട്ടമാക്കാനൊരുങ്ങുകയാണ് ബിജെപി. ഇടത്-വലത് മുന്നണികളെ എതിര്‍ക്കുന്ന ട്വന്റി-ട്വന്റിയുടെ പിന്തുണ അനൗദ്യോഗികമായി ബിജെപിയ്ക്ക് ലഭിക്കുമെന്ന പ്രതീക്ഷ അവര്‍ക്കുണ്ട്. പരസ്യ പിന്തുണ ഇല്ലെങ്കിലും ട്വന്റി-ട്വന്റി എന്‍ഡിഎയെയെ പിന്തുണക്കുമെന്നാണ് കണക്ക് കൂട്ടല്‍. കാല്‍ ലക്ഷത്തിലധികം വോട്ടുകളാണ് ട്വന്റി-ട്വ്ന്റിയ്ക്ക് മണ്ഡലത്തില്‍ ഉള്ളത്. ബെന്നി ബെഹന്നാനെതിരായ പരസ്യ നിലപാട് ട്വന്റി ട്വന്റി പലയിടത്തും എടുക്കുന്നുണ്ട്. ഇന്നസെന്റിനോട് ഇവര്‍ക്കുള്ള അതൃപ്തിയും ബിജെപിയ്ക്ക് അനുകൂല ഘടകമാണ്.
തീരദേശ മേഖലകളിലെത് ഉള്‍പ്പടെ തൃശൂര്‍ജില്ലയിലെ മൂന്ന് മണ്ഡലങ്ങളില്‍ ബിജെപി വലിയ മുന്നേറ്റം ഉണ്ടാക്കുമെന്നാണ് വിലയിരുത്തല്‍. കൈപ്പമംഗലം, കൊടുങ്ങല്ലൂര്‍ ചാലക്കുടി മണ്ഡലങ്ങളില്‍ മുന്നിലെത്തുകയാണ് ലക്ഷ്യം.തൃശ്ശൂരില്‍ ബിജെപി കഴിഞ്ഞ നിയമസഭ തെരഞ്ഞെടുപ്പിന് പിറകെ ശക്തിയാര്‍ജ്ജിച്ചിരുന്നു. കൈപ്പമംഗലത്ത് നേരത്തെ മത്സരിച്ചയാളാണ് എ.എന്‍ രാധാകൃഷ്ണന്‍. അതിനാല്‍ മണ്ഡലത്തില്‍ ഏറെ പരിചിതനാണ്. കൊടുങ്ങല്ലൂര്‍-ചാലക്കുടി മണ്ഡലങ്ങളില്‍ ബിഡിജെഎസ് വോട്ടുകള്‍ എന്‍ഡിഎയ്ക്ക് കരുത്ത് പകരും. സമീപ മണ്ഡലമായ തൃശ്ശൂരിലെ സുരേഷ് ഗോപിയുടെ സ്ഥാനാര്‍ത്ഥിത്വവും വോട്ടര്‍മാരെ സ്വാധീനിക്കുമെന്നാണ് വിലയിരുത്തല്‍.
2014ല്‍ 10.49 ശതമാനം വോട്ട് നേടിയ ബിജെപി കഴിഞ്ഞ നിയമസഭ തെരഞ്ഞെടുപ്പില്‍ വോട്ട് ഷെയര്‍ കുത്തനം വര്‍ദ്ധിപ്പിച്ചിരുന്നു. ഇതിന് വലിയ തോതിലുള്ള വോട്ട് ശതമാനം നേടാമെന്ന് ബിജെപി അവകാശവാദത്തെ എതിര്‍ പാര്‍ട്ടികാര്‍ ഭയപ്പെടുന്നതും അതു കൊണ്ടാണ്. ശബരിമല പോലുള്ള വിഷയങ്ങള്‍ മണ്ഡലത്തില്‍ സജീവ ചര്‍ച്ചയാകുമ്പോള്‍ ബിജെപി അപ്രതീക്ഷിത മുന്നേറ്റം ഉണ്ടാക്കുമെന്ന വിലയിരുത്തലും അവര അങ്കലാപ്പിലാക്കുന്നുണ്ട്.
ഇന്നസെന്റിനോടുള്ള സിപിഎം പ്രവര്‍ത്തകരുടെ അതൃപ്തിയും, ബെന്നി ബെഹനാനോട് കോണ്‍ഗ്രസിനകത്തെ ഒരു വിഭാഗത്തിനുള്ള എതിര്‍പ്പും ഇരു ചേരികളെയും അലട്ടുന്നുണ്ട്. സിപിഎം ശക്തി കേന്ദ്രങ്ങളില്‍ നിന്ന് പോലും ഇന്നസെന്റിനോടുള്ള അതൃപ്തി പരസ്യമായി ഉയരുന്നുവെന്നാണ് റിപ്പോര്‍ട്ടുകള്‍. സിനിമക്കാര്‍ ഇന്നസെന്റിന് വേണ്ടി പ്രചാരണത്തിന് എത്താത്തതും തിരിച്ചടിയായി. ആര്‍ക്ക് വേണ്ടിയാണ് ഇന്നസെന്റിനെ മത്സരിപ്പിക്കുന്നത് എന്ന ചോദ്യമാണ് പാര്‍ട്ടി യോഗങ്ങളില്‍ പോലും ഉയര്‍ന്നിരുന്നത്. പി രാജീവിനെ സ്ഥാനാര്‍ത്ഥിയാക്കണെമന്ന് പ്രാദേസിക നേതൃത്വം കടുത്ത നിലപാട് എടുത്തത് വോട്ടര്‍മാര്‍ക്കിടയില്‍ ഇന്നസെന്റിനുള്ള അതൃപ്തി അറിഞ്ഞായിരുന്നു. എന്നാല്‍ നേതൃത്വം അത് മുഖവിലയ്‌ക്കെടുക്കാത്തിലുള്ള അമര്‍ഷം തീര്‍ന്നിട്ടില്ല. പ്രചാരണ പരിപാടികളോട് മുഖ തിരിച്ച് നില്‍ക്കുകയാണ് ഇന്നസെന്റ് എന്ന ആക്ഷേപവും അവര്‍ക്കുണ്ട്. ശബരിമല വിഷയത്തില്‍ കടുത്ത നിലപാട് എടുത്ത എന്‍എസ്എസ് ആസ്താനത്തേക്ക് പോവില്ല എന്ന ഇന്നസെന്റിന്റെ പ്രസ്താവന വിശ്വാസ സമൂഹത്തെ ചൊടിപ്പിച്ചിട്ടുണ്ട്. ശബരിമല വിഷയം വലിയ തോതില്‍ ചര്‍ച്ചയാകുന്ന മണ്ഡലത്തില്‍ ഇത് ബിജെപി പ്രചരണായുധമാക്കി കഴിഞ്ഞു.
ബെന്നി ബെഹന്നാന്റെ ആശുപത്രി വാസം കോണ്‍ഗ്രസ് പ്രചരണത്തിന് തിരിച്ചടിയായിട്ടുണ്ട്. ബെന്നി ബെഹന്നാന്‍ ആശുപത്രിയിലായതിന് പിന്നാലെ പ്രചാരണത്തിന്റെ ആവേശം കുറഞ്ഞു. എംഎല്‍എമാരെ രംഗത്തെത്തിച്ച് പ്രചരണം കൊഴിപ്പിക്കാനുള്ള നീക്കങ്ങളും ഫലവത്തായില്ല എന്നാണ് റിപ്പോര്‍ട്ടുകള്‍. ആശുപത്രി വാസം കഴിഞ്ഞാലും പഴയ പോലെ ബെന്നി ബെഹന്നാണ് പ്രചരണ രംഗത്ത് സജീവമാകാന്‍ കഴിയില്ല എന്ന ആശങ്കയും യുഡിഎഫ് ക്യാമ്പുകള്‍ക്കുണ്ട്.
Discussion about this post