ഐഎസ്ആര്‍ഒയുമായുള്ള സഹകരണം താല്‍ക്കാലികമായി റദ്ദാക്കി നാസ.കഴിഞ്ഞ മാസം 27 ന് ഇന്ത്യ ഉപഗ്രഹവേദ മിസൈല്‍ പരീക്ഷണമായ മിഷന്‍ശക്തി വിജയകരമായി പൂര്‍ത്തിയാക്കിയതിന് പിന്നാലെയാണ് നാസയുടെ നടപടി.
സഹകരണം നിര്‍ത്തിവെയ്ക്കുന്നതുമായി ബന്ധപ്പെട്ട് മാര്‍ച്ച് 29 ന് നാസ അഡ്മിനിസ്ട്രേറ്റര്‍ ജിം ബ്രൈഡന്‍സ്റ്റീന്‍ ഐഎസ്ആര്‍ഒ ചെയര്മാന് കെ.ശിവനു കത്തെഴുതിയിരുന്നു.വൈറ്റ ഹൗസില്‍ നി്ന്ന് ലഭിച്ച നിര്‍ദേശത്തിന്റെ അടിസ്ഥാനത്തിലാണ് നടപടി.
ഇന്ത്യയുടെ മിസൈല്‍ പരീക്ഷണം 60 വലിയ അവശിഷ്ടങ്ങള്‍ ബഹിരാകാശത്തെ സൃഷ്ടിച്ചെന്നും അവശിഷ്ടങ്ങളുടെ മൊത്തം കണക്കെടുത്താല്‍ അത് 400 ന് അടുത്ത് വരുമെന്നും കത്തില്‍ ചൂണ്ടിക്കാട്ടുന്നു.ഇതില്‍ തന്നെ 24 എണ്ണം ഇന്റര്‍നാഷണല്‍ സ്പേസ് സ്റ്റേഷന്റെ ഉയരത്തിലാണുള്ളത്.ഇത് അപകടമാണെന്നും കത്തില്‍ പറയുന്നു.
കാലാവധി പൂര്‍ത്തിയാക്കിയ ഇന്ത്യന്‍ ഉപഗ്രഹത്തെ ഡിആര്‍ഡിഒ നിര്‍മ്മിച്ച ബാലിസ്റ്റിക് ഇന്റര്‍സെപ്റ്റര്‍ മിസൈല്‍ ഉപയോഗിച്ച് തകര്‍ക്കുന്നതായിരുന്നു മിഷന് ശക്തി.ഭൗമോപരിതലത്തില്‍ നിന്ന് 300 കിലോമീറ്റര്‍ ഉയരത്തില്‍ ,3 മിനിട്ടുനുള്ളില്‍ ഉപഗ്രഹത്തെ ബഹിരാകാശത്ത് വെച്ച് മിസൈല്‍ തകര്‍ത്തു.
Discussion about this post