കേരളാ കോണ്‍ഗ്രസ്(എം)ചെയര്മാന് കെ.എം മാണിയുടെ വിയോഗം വാര്‍ത്തയെ അവഹേളിച്ച് സി പി സുഗതന്റെ ഫെയ്സ് ബുക്ക് പോസ്റ്റ്.’ദു:ഖമുണ്ടെങ്കിലും ശല്ല്യമൊഴിഞ്ഞു കിട്ടിയെന്ന് ചിന്തിക്കുന്ന മകന്’എന്നു പറഞ്ഞുകൊണ്ടായിരുന്നു ഫേസ്ബുക്ക് പോസ്റ്റ്.പോസ്റ്റ് ശ്രദ്ധയില്‍പ്പെട്ടതോടെ വിമര്‍ശനവും വിയോജിപ്പുമായി നിരവധിപേര്‍ സുഗതന്റെ ഫേസ്ബുക്ക് പോസ്റ്റില്‍ എത്തി.തെറിവിളികളും മറ്റും വന്നതോടെ സുഗതന് പോസ്റ്റ് പിന്‍വലിച്ചു.
പിന്നീട്’മാണി സാറിന്റെ വിയോഗത്തില്‍ hindu parliament ന്റെ ആദരാഞ്ജലികള്‍’എന്നും പറഞ്ഞ് മറ്റൊരു ഫേസ്ബുക്ക് പോസ്റ്റിട്ടു.എന്നിട്ടും പഴയ ഫേസ്ബുക്ക് പോസ്റ്റിന്റെ സ്ക്രീന്‍ ഷോട്ട് കമന്റായി ഇട്ട് സൂഗതനെതിരെ തെറിവിളികളും രോഷ പ്രകടനങ്ങളും നടക്കുകയാണ്.ഇയാളെ പോലൊരാളെ എങ്ങനെയാണ് നവോത്ഥാന പ്രസ്ഥാനത്തിന്റെ അമരക്കാരനാക്കിയതെന്നാണ് പലരും ചോദിക്കുന്നത്.
സുഗതന് ഇത്തരത്തിലുള്ള അവഹേളന പോസ്റ്റിടുന്നത് ഇതാദ്യമായല്ല.ന്യൂസിലാന്റില്‍ നടന്ന ഭീകരാക്രമണത്തെ കൊടുത്താന്‍ കൊല്ലത്തും കിട്ടും.അതാണ് പ്രകൃതി നിയമം .ഐഎസ് ക്രൂരതകള്‍ ഉണ്ടാക്കുന്ന ദുഷ്ഫലം’എന്ന പോസ്റ്റിട്ട് അവഹേളിച്ചിരുന്നു.ഇതോടെ ആ പോസ്റ്റും സുഗതന് പിന്‍വലിച്ചു.
ഹാദിയക്കെതിരെയും വിവാദ പ്രസ്താവന നടത്തിയിരുന്നു.ഹാദിയയുടെ അച്ഛന് ഞാനായിരുന്നുവെങ്കില്‍ അവളുടെ തട്ടം വലിച്ചു കീറി തീയിലെറിഞ്ഞ് ഉടലു തലയും രണ്ടാക്കി ജയിലില്‍ പോയേനെ എന്നായിരുന്നു പ്രസ്താവന.
Discussion about this post