ചാലക്കുടി മണ്ഡലത്തില്‍ എതിരാളികള്‍ക്ക് ശക്തമായ വെല്ലുവിളിയാണ് എന്‍ഡിഎ സ്ഥാനാര്‍ത്ഥി എ.എന്‍ രാധാകൃഷ്ണന് ഉയര്‍ത്തുന്നത്. ശബരിമല വിഷയത്തില്‍ എ.എന്‍ രാധാകൃഷ്ണന് കൈകൊണ്ട നിലപാടുകള്‍ ഒന്നൊന്നായി വോട്ടര്‍മാര്‍ക്ക് മുമ്പില്‍ നിരത്തിയാണ് പ്രചരണം. ശബരിമലയിലെ നിരോധനാജ്ഞയ്ക്കെതിരെ തിരുവന്തപുരത്ത് സത്യാഗ്രഹം കിടന്നതും, തൃപ്തി ദേശായിയെ നെടുമ്പാശ്ശേരി വിമാനത്താവളത്തില്‍ തടയാന്‍ നേതൃത്വം നല്കിയതും ഉള്‍പ്പടെ വിഷയങ്ങള്‍ നിരവധിയുണ്ട്.
എന്നാല്‍ നിലയ്ക്കലില്‍ സുരക്ഷാ ചുമതലയുണ്ടായിരുന്ന യതീഷ് ചന്ദ്ര ഐപിഎസ് കേന്ദ്രമന്ത്രി പൊന്‍ രാധാകൃഷ്ണനെ അപമാനിച്ചപ്പോള്‍, ധീരമായി അത് ചോദ്യം ചെയ്ത വീഡിയൊ ആണ് നവ മാധ്യമങ്ങള്‍ ആഘോഷമാക്കുന്നത്.
പമ്പയിലേക്ക് സ്വകാര്യ വാഹനങ്ങള്‍ തടയുന്നത് ചോദ്യം ചെയ്ത കേന്ദ്രമന്ത്രി പൊന്‍ രാധാകൃഷ്ണനോട് രൂക്ഷമായ ഭാഷയില്‍ സംസാരിച്ച എസ്പി യതീഷ് ചന്ദ്രയോട് ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി എ.എന്‍ രാധാകൃഷ്ണന് ചൂടാവുകയായിരുന്നു.”നിങ്ങളുടെ പണി നിങ്ങള്‍ ചെയ്യാതെ മന്ത്രിയോട് ചൂടാവുകയാ, നിങ്ങളെന്താ നോക്കി പേടിപ്പിക്കവാണോ? മിനിസ്റ്റോട് സംസാരിക്കുമ്പോള്‍ മര്യാദയ്ക്ക് സംസാരിക്കണം.’ എന്നിങ്ങനെയായിരുന്നു എ.എന്‍ രാധാകൃഷ്ണന്റെ ശകാരം.
വാഹനങ്ങള്‍ പമ്പയിലേക്ക് കടത്തി വിട്ടാല്‍ അതുണ്ടാക്കാവുന്ന പ്രശ്നങ്ങളുടെ ഉത്തരവാദിത്തം അങ്ങ് ഏറ്റെടുക്കുമോ എന്നായിരുന്നു യതീഷ് ചന്ദ്രയുടെ കേന്ദ്രമന്ത്രിയോടുള്ള ബഹുമാനമില്ലാത്ത ചോദ്യം. കേന്ദ്രമന്ത്രിയുടെ ഇംഗ്ലീഷ് ഉച്ചാരണത്തെ കളിയാക്കി കൊണ്ടായിരുന്നു ഐപിഎഎസ് ഉദ്യോഗസ്ഥന്റെ അപമാനിക്കല്‍. ഇതോടെ സമീപത്തുണ്ടായിരുന്ന എ.എന്‍ രാധാകൃഷ്ണന് ഇടപെടുകയായിരുന്നു. എ.എന്‍ രാധാകൃഷ്ണന് സംഭവസ്ഥലത്ത് വച്ച് തന്നെ ഇടപെട്ടതിന് പിന്നാലെ സംഭവത്തില്‍ രൂക്ഷ പ്രതികരണവുമായി ബിജെപി നേതാക്കള്‍ രംഗത്തെത്തി. വലിയ പ്രതിഷേധമാണ് യതീഷ് ചന്ദ്രക്കെതിരെ പിന്നീട് ഉയര്‍ന്നത്. സംഭവത്തില്‍ പ്രതിഷേധിച്ച് മന്ത്രിയുടെ മണ്ഡലമായ കന്യാകുമാരിയില്‍ ബിജെപി ഹര്‍ത്താല്‍ നടത്തിയിരുന്നു.
വീഡിയൊ-
https://youtu.be/Ev08-NhoPRk
ശബരിമലയെ തകര്‍ക്കാന്‍ മുഖ്യമന്ത്രി ശ്രമിച്ചാല്‍ എ.കെ.ജി സെന്റര്‍ അടക്കം സകലതും അയ്യപ്പഭക്തര്‍ തകര്‍ത്ത് നാമാവശേഷമാക്കുമെന്ന എ.എന്‍ രാധാകൃഷ്ണന്റെ പ്രസംഗം സിപിഎം വിവാദമാക്കിയിരുന്നു. . തിരുവനന്തപുരം പോത്തന്‍കോട് ബി.ജെ.പി സംഘടിപ്പിച്ച സ്വീകരണ യോഗത്തിലെ പരാമര്‍ശത്തിനെതിരെ സിപിഎം പോലിസില്‍ പരാതി നല്‍കുകയും ചെയ്തിരുന്നു.
ശബരിമലയെ തകര്‍ക്കാന്‍ കമ്മ്യൂണിസ്റ്റുകാര്‍ ശ്രമിച്ചാല്‍ ചെങ്കൊടി റോഡിലിട്ട് കത്തിക്കുമെന്ന് എ.എന്‍ രാധാകൃഷ്ണന്റെ പ്രസംഗവും ചര്‍ച്ചയായി
വീഡിയൊ-
Discussion about this post