.പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ജീവിത കഥ പറയുന്ന ചിത്രമായ പിഎം മോദി തെരഞ്ഞെടുപ്പ് കഴിഞ്ഞ് പ്രദര്‍ശിപ്പിച്ചാല്‍ മതിയെന്ന് തെരഞ്ഞടുപ്പ് കമ്മീഷന് . തെരഞ്ഞടുപ്പ് കഴിയും വരെ ചിത്രം പ്രദര്‍ശിപ്പിക്കരുതെന്നും കമ്മീഷന് വ്യക്തമാക്കി
പിഎം മോദി സിനിമയുടെ റിലീസ് തടയണമെന്ന് ആവശ്യപ്പെട്ടുള്ള ഹര്‍ജി സുപ്രീംകോടതി കഴിഞ്ഞ ദിവസം തള്ളിയിരുന്നു. കേസില്‍ ഇടപെടാനാകില്ലെന്ന് പറഞ്ഞ കോടതി, സിനിമ പെരുമാറ്റ ചട്ട ലംഘനമാണോ എന്നത് തെരഞ്ഞെടുപ്പ് കമ്മിഷനാണ് പരിഗണിക്കേണ്ടതെന്ന് സുപ്രീംകോടതി വ്യക്തമാക്കി.
ഏപ്രില്‍ 11 ന് സിനിമ റിലീസ് ചെയ്യാനാണ് നിര്‍മാതാക്കളുടെ തീരുമാനം. നരേന്ദ്ര മോദിയുടെ പ്രധാനമന്ത്രി പദവിയിലേക്കുള്ള യാത്ര വരെയുള്ള ജീവിതമാണ് ചിത്രത്തിന്റെ ഇതിവൃത്തം. ഗുജറാത്ത്, ഉത്തരാഖണ്ഡ്, മുംബൈ എന്നിവിടങ്ങളിലാണ് ചിത്രം പൂര്‍ത്തീകരിച്ചത്. മോദിയുടെ രാഷ്ട്രീയ ജീവിതത്തിന്റെ തുടക്കം മുതല്‍ 2014 ലെ തെരഞ്ഞെടുപ്പ് വിജയം വരെയാണ് ചിത്രം ദൃശ്യവത്കരിക്കുന്നത് എന്നാണ് സംവിധായകന് ചിത്രത്തെക്കുറിച്ച് പറയുന്നത്.നടന് വിവേക് ഒബ്റോയിയാണ് ചിത്രത്തില്‍ മോദിയായി അഭിനയിക്കുന്നത്.
Discussion about this post