ഡല്‍ഹി: പതിനേഴാം ലോക്സഭ തിരഞ്ഞെടുപ്പിന്റെ ആദ്യഘട്ട വോട്ടെടുപ്പ് പുരോഗമിക്കുന്നു. കനത്ത സുരക്ഷയില്‍ സമാധാനപരമായാണ് വോട്ടെടുപ്പ് തുടരുന്നത്. 18 സംസ്ഥാനങ്ങളിലും രണ്ട് കേന്ദ്രഭരണ പ്രദേശങ്ങളിലുമായി 91 ലോക്സഭാ മണ്ഡലങ്ങളിലാണ് വോട്ടെടുപ്പ് നടക്കുന്നത്. രാവിലെ ഏഴു മണി മുതല്‍ വോട്ടെടുപ്പ് തുടങ്ങി.
ആന്ധ്രപ്രദേശ്, അരുണാചല്‍ പ്രദേശ്, മേഘാലയ, മിസോറം, നാഗാലാന്റ്, സിക്കിം, തെലങ്കാന, ഉത്തരാഖണ്ഡ് എന്നീ സംസ്ഥാനങ്ങളിലെ മുഴുവന്‍ ലോക്സഭ മണ്ഡലങ്ങളിലേക്കും ആദ്യഘട്ടത്തിലാണ് വോട്ടെടുപ്പ് നടക്കുന്നത്. ആന്‍ഡമാന്‍ ആന്റ് നിക്കോബാര്‍, ലക്ഷദ്വീപ് എന്നീ കേന്ദ്രഭരണ പ്രദേശങ്ങളിലെ ലോക്സഭാ മണ്ഡലങ്ങളിലും വോട്ടെടുപ്പ് നടക്കുന്നു്. ആന്ധ്രാപ്രദേശ്, സിക്കിം, അരുണാചല്‍ പ്രദേശ് എന്നിവിടങ്ങളിലെ നിയമസഭ തിരഞ്ഞെടുപ്പിലെ വോട്ടെടുപ്പും ഇന്നാണ്.
നിതില്‍ ഗഡ്കരി, ബി.ജെ.പി. രേണുകാ ചൗധരി, കോണ്‍ഗ്രസ്, അസസുദീന്‍ ഒവൈസി, മജ്ലിസ് പാര്‍ട്ടി. ഹൈദരാബാദ് (തെലങ്കാന), വി.കെ. സിങ്., ബി.ജെ.പി. കിരണ്‍ റിജിജു, ബി.ജെ.പി.തുടങ്ങിയ നേതാക്കള്‍ മത്സരിക്കുന്ന മണ്ഡലങ്ങളും ആദ്യഘട്ട വോട്ടെടുപ്പിലാണ്.
ആന്ധ്രാപ്രദേശ് (25), തെലങ്കാന (17), ഉത്തര്‍പ്രദേശ് (8), മഹാരാഷ്ട്ര (7), അസം (5), ഉത്തരാഖണ്ഡ് (5), ബിഹാര്‍ (4), ഒഡിഷ (4), അരുണാചല്‍പ്രദേശ് (2), പശ്ചിമ ബംഗാള്‍ (2), ജമ്മുകശ്മീര്‍ (2), മേഘാലയ (2), ഛത്തീസ്ഗഢ് (1), മണിപ്പൂര്‍ (1), മിസോറം (1), നാഗാലാന്‍ഡ് (1), സിക്കിം (1), ത്രിപുര (1), അന്തമാന്‍ നിക്കോബര്‍ (1), ലക്ഷദ്വീപ് (1).-എന്നിങ്ങനെയാണ് ലോകസഭ മണ്ഡലങ്ങളുടെ എണ്ണം. കൂടാതെ ആന്ധ്രാപ്രദേശ്, അരുണാചല്‍പ്രദേശ്, സിക്കീം എന്നിവിടങ്ങളിലെ മുഴുവന്‍ നിയമസഭ മണ്ഡലങ്ങളിലും വോട്ടെടുപ്പ് നടക്കുന്നു.
Discussion about this post