തൃശൂര്‍ പുരം വെടിക്കെട്ടിനായി നിയന്ത്രണങ്ങള്‍ക്ക് ഇളവ് അനുവദിച്ച് സുപ്രിം കോടതി. ക്ഷേത്രാചാരങ്ങള്‍ക്കും, ആഘോഷങ്ങള്‍ക്കും ഇളവ് ആകാമെന്ന നിര്‍ദ്ദേശത്തോടെയാണ് ഇളവ് അനുവദിച്ചത്. ഉപയോഗിക്കുന്ന പടക്കങ്ങള്‍ക്ക് മുന്‍കൂര്‍ അനുമതി വാങ്ങണമെന്നും കോടതി നിര്‍ദ്ദേശിച്ചു.
സുപ്രിം കോടതി പുറപ്പെടുവിച്ച പടക്ക നിയന്ത്രണ ഉത്തരവ് ചോദ്യം ചെയ്ത് പൂരം നടത്തിപ്പുകാരായ തിരുവമ്പാടി, പാറമേക്കാവ് ദേവസ്വങ്ങള്‍ നല്കിയ ഹര്‍ജിയാണ് സുപ്രിം കോടതി പരിഗണിച്ചത്.
ആചാരപ്രകാരമുള്ള സമയത്ത് തന്നെ വെടിക്കെട്ട് നടത്താമെന്നും സുപ്രിം കോടതി വ്യക്തമാക്കി.
2018 ഒക്ടോബറില്‍ അര്ജുന് ഗോപാല്‍ കേസില്‍ സുപ്രീം കോടതി പുറപ്പടുവിച്ച പടക്ക നിയന്ത്രണ ഉത്തരവിലെ നിര്‍ദേശങ്ങള്‍ നടപ്പിലാക്കിയാല്‍ ഇത്തവണ പൂരം നടക്കുമ്പോള്‍ ശക്തന്റെ മണ്ണില്‍ ഗുണ്ട്, ഓലപ്പടക്കം, അമിട്ട്, കുഴിമിന്നല്‍ എന്നിവ പൊട്ടിക്കനാവില്ല എന്നതായിരുന്നു സാഹചര്യം.സുപ്രീം കോടതി നിഷ്കര്‍ഷിച്ച സമയ നിയന്ത്രണവും തിരിച്ചടിയായിരുന്നു.ഇളവ് അനുവദിച്ചതോടെ സന്ധ്യാ സമയത്തെ ചെറിയ വെടിക്കെട്ട്, പുലര്‍ച്ചെയുള്ള പ്രധാന വെടിക്കെട്ട്, പകല്‍പ്പൂരത്തിന് ശേഷമുള്ള വെടിക്കെട്ട് എന്നിവ ഒക്കെ ഒറ്റ വെടിക്കെട്ട് ആയി മാറിയേക്കുമെന്ന ആശങ്കയും നീങ്ങി.
.സുപ്രീം കോടതി പുറപ്പടുവിച്ച പടക്ക നിയന്ത്രണ ഉത്തരവില്‍ ഭേദഗതി ആവശ്യപ്പെട്ടാണ് തിരുവമ്പാടി, പാറമേക്കാവ് ദേവസ്വങ്ങള്‍ സുപ്രീം കോടതിയെ സമീപിച്ചിരുന്നത്. ഗുണ്ട്, ഓലപ്പടക്കം, അമിട്ട്, കുഴിമിന്നല്‍ എന്നിവ ഉപയോഗിക്കാന്‍ അനുമതി നല്‍കണം, ബേരിയം രാസവസ്തു ഉപയോഗിച്ച് ഉള്ള പടക്കങ്ങളും ഉപയോഗിക്കാന്‍ അനുമതി നല്‍കണം, സമയ നിയന്ത്രണത്തിലും ഇളവ് അനുവദിക്കണം എന്നിങ്ങനെയായിരുന്നു ദേവസ്വത്തിന്ഖെ അപേക്ഷ .
ഈ ആവശ്യത്തെ സംസ്ഥാന സര്‍ക്കാര്‍ സുപ്രീം കോടതിയില്‍ പിന്തുണച്ചു ജസ്റ്റിസ് എസ് എ ബോബ്ഡെ, ജസ്റ്റിസ് ശാന്തനഗൗഡര്‍, ജസ്റ്റിസ് ഇന്ദിര ബാനര്‍ജി എന്നിവര്‍ അടങ്ങിയ മൂന്ന് അംഗ ബെഞ്ച് ആണ് ഹര്‍ജി പരിഗണിച്ചത്.
Discussion about this post