ഇന്ത്യയുമായുള്ള നയതന്ത്ര ബന്ധം ശക്തിപ്പെടുത്തുമെന്ന് നെതർലൻഡ്സ്. ഇരു രാഷ്ട്രങ്ങളും തമ്മിൽ വ്യാഴാഴ്ച നടന്ന ചർച്ചയിലായിരുന്നു ഡച്ച് പ്രതിനിധി ജൊഹാന ബ്രാൻഡിന്റെ പ്രഖ്യാപനം.ഐക്യരാഷ്ട്ര സംഘടനയിൽ ഇന്ത്യയുടെ നിലപാടുകളുമായി സഹകരിക്കുമെന്നും രാഷ്ട്രീയ, സാമ്പത്തിക സാംസ്കാരിക മേഘലകളിലെ സഹകരണം ശക്തിപ്പെടുത്തുമെന്നും നെതർലൻഡ്സ് വ്യക്തമാക്കി.
ഇന്ത്യയും നെതർലൻഡ്സുമായി ബഹുമുഖ തലത്തിലുള്ള ബന്ധമാണുള്ളത്. ഇരു രാഷ്ട്രങ്ങൾക്കുമിടയിലെ രാഷ്ട്രീയവും സാമ്പത്തികവും വാണിജ്യപരവും ശാസ്ത്രീയവും സാംസ്കാരികവുമായ സഹകരണം നയതന്ത്ര തലത്തിൽ ശക്തിപ്പെടുത്താൻ ലഭിച്ച ചരിത്രപരമായ അവസരമായി ഞങ്ങൾ ഇതിനെ കാണുന്നു.’ സംയുക്ത പ്രഖ്യാപനത്തിൽ ഇരു രാഷ്ട്രങ്ങളുടെയും പ്രതിനിധികൾ അറിയിച്ചു.
വിദേശകാര്യ വകുപ്പ് സെക്രട്ടറി എ ഗീതേഷ് കുമാറായിരുന്നു ഇന്ത്യൻ നയതന്ത്ര പ്രതിനിധി സംഘത്തെ ചർച്ചയിൽ നയിച്ചത്.പ്രാദേശികവും അന്തർദേശീയവുമായ സാഹചര്യങ്ങളും ഇരു രാജ്യങ്ങളും വിലയിരുത്തി
Discussion about this post