കുവൈത്ത് സിറ്റി: കുവൈത്തില്‍ ഷിയാപള്ളിയില്‍ ഇന്നലെയുണ്ടായ ചാവേര്‍ ആക്രമണത്തിന്റെ ഉത്തരവാദിത്തം ഇസ്ലാമിക സ്റ്റേറ്റ് തീവ്രവാദികള്‍ ഏറ്റെടുത്തു. ട്വിറ്റര്‍ സന്ദേശത്തിലൂടെയാണ് ഐഎസ് ആക്രമണത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുത്തത്. ഇതിനിടെ ആക്രമണത്തില്‍ മരിച്ചവരുടെ എണ്ണം 27 ആയി. 227 പേര്‍ക്ക് പരുക്കേറ്റു.
പരിക്കേറ്റവരില്‍ പലരുടെയും നില അതീവ ഗുരുതരമാണെന്നതിനാല്‍ മരണസംഖ്യ ഇനിയും ഉയരാന്‍ ഇടയുണ്ടെന്ന് അധികൃതര്‍ അറിയിച്ചു.
കുവൈത്തിലെ അതീവ സുരക്ഷാ മേഖലയില്‍ സ്ഥിതിചെയ്യുന്ന പള്ളിയില്‍ നടന്ന സ്ഫോടനം അധികൃതരെ ഞെട്ടിച്ചുിരിക്കുകയാണ്. സ്റ്റോക്ക് എക്സ്ചേഞ്ച്, സെന്‍ട്രല്‍ ബാങ്ക്, ഗ്രാന്റ് മസ്ജിദ് എന്നിവയ്ക്ക് തൊട്ടടുത്താണ് സ്ഫോടനം നടന്നപള്ളി. റംസാന് ആരംഭിച്ചതോടെ കുവൈത്തിലെ എല്ലാ വിഭാഗം ആരാധനാലയങ്ങളും കനത്ത സുരക്ഷയിലായിരുന്നു.
ഇന്നലെ ശര്‍ഖ് സവാബറിലെ ഇമാം സാദിഖ് ഷിയാ പള്ളിയില്‍ ജുമുഅ നമസ്കാരത്തിനിടെയാണ് ചാവേര്‍ പൊട്ടിത്തെറിച്ചത്. പ്രാദേശിക സമയം ഉച്ചയ്ക്ക് 12.45നായിരുന്നു സ്ഫോടനം.
Discussion about this post