മെല്‍ബണിലെ നിശാക്ലബിനു പുറത്തുണ്ടായ വെടിവയ്പ്പില്‍ നാലുപേര്‍ക്ക് പരിക്കേറ്റു. മെല്‍ബണിലെ പ്രഹ്രാനിലെ നിശാക്ലബിന് പുറത്ത് ഞായറാഴ്ച പുലര്‍ച്ചെയായിരുന്നു സംഭവം. പരിക്കേറ്റവരില്‍ രണ്ടുപേരുടെ നില ഗുരുതരമാണ്.
ആക്രമണത്തിന് പിന്നില്‍ മോട്ടോര്‍ സൈക്കിള്‍ റൈസിംഗ് സംഘം ആണെന്നാണ് പോലീസ് പറയുന്നത്. സംഭവത്തിന് പിന്നില്‍ തീവ്രവാദ സംഘടനകള്‍ക്ക് പങ്കില്ലെന്നാണ് കരുതുന്നതെന്നും വിശദമായ അന്വേഷണം തുടരുകയാണെന്നും പോലീസ് അറിയിക്കുന്നു.
സമാനമായ രീതിയില്‍ കഴിഞ്ഞ മാര്‍ച്ചിലും വ്യത്യസ്ത ഇടങ്ങളില്‍ ആക്രമങ്ങളുണ്ടായിരുന്നു . ഇതില്‍ രണ്ട് സംഭവങ്ങളില്‍ പിന്നില്‍ ഗുണ്ടാസംഘങ്ങള്‍ ആയിരുന്നു.
Discussion about this post