അവശത അവുഭവിക്കുന്നവര്ക്ക് കൈതാങ്ങാവാന്‍ ഈ വര്‍ഷത്തെ വിഷുവിനും സന്തോഷ് പണ്ഡിറ്റ് അട്ടപ്പാടിയിലെത്തി. അട്ടപ്പാടിയിലെ പാവങ്ങള്ക്കൊപ്പംവിഷു ആഘോഷങ്ങളുടെ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ സന്തോഷ് പണ്ഡിറ്റ് പങ്കുവെച്ചു .
പോസ്റ്റിന്റെ പൂര്‍ണ്ണരൂപം
പതിവു പോലെ എന്ടെ വിഷു ഈ വ4ഷവും അട്ടപ്പാടിയിലെ പാവങ്ങളോടൊപ്പമാണേ…
ഇത്തവണ ശാരീരികമായ് തീ4ത്തും അവശത അനുഭവിക്കുന്ന, തീ4ത്തും തള4ന്നു കിടക്കുന്ന നിരവധി ആളുകളെ അവരുടെ കോളനികളില്‍ പോയ് സന്ദ4ശിച്ചൂ.
അവര്‍ ആവശ്യപ്പെട്ടതനുസരിച്ച് ഉടനെ തന്നെ ചില അത്യാവശ്യങ്ങള്‍ ചെറുതായ് ചെയ്തു കൊടുത്തു. അതോടൊപ്പം വിഷു ആഘോഷിക്കുവാനായ് ചില കുഞ്ഞു സഹായങ്ങളും അവര്‍ ആവശ്യപ്പെടാതെ ചെയ്തു കൊടുത്തു. ഇനിയും നിരവധി ആവശ്യങ്ങള്‍ pending. ആണേ. അത് അടുത്ത തവണ ചെയ്ത് കൊടുക്കുവാ9 ശ്രമിക്കും.
Discussion about this post