ബിജെപി അധ്യക്ഷന്‍ അമിത് ഷാ തെരഞ്ഞെടുപ്പ് പ്രചാരണത്തിനായി ഇന്ന് കേരളത്തില്‍ എത്തും. ഉച്ചയ്ക്ക് മൂന്ന് മണിയോടെ നെടുമ്പാശേരി വിമാനത്താവളത്തില്‍ എത്തുന്ന അമിത് ഷാ 4.30 നു തൃശ്ശൂരില്‍ തേക്കിന്‍കാട് മൈതാനിയില്‍ തിരഞ്ഞെടുപ്പ് റാലിയില്‍ പങ്കെടുക്കും.
എന്‍ ഡി എ സ്ഥാനാര്‍ത്ഥി സുരേഷ് ഗോപിയുടെ തെരഞ്ഞെടുപ്പ് പ്രചാരണത്തില്‍ അദ്ദേഹം പങ്കെടുക്കും.തുടര്‍ന്ന് 6.30ന് ആലുവയിലെ തെരഞ്ഞെടുപ്പ് പരിപാടിയില്‍ പങ്കെടുത്ത ശേഷം ദില്ലിയിലേക്കു മടങ്ങും.
കേന്ദ്രമന്ത്രിമാരായ തവര്‍ ചന്ദ് ഗെഹ് ലോട്ട്,പീയൂഷ് ഗോയല്‍ എന്നിവരും എന്‍ ഡി എ തെരഞ്ഞെടുപ്പ് പ്രചാരണ യോഗങ്ങളില്‍ പങ്കെടുക്കാനായി കേരളത്തിലെത്തും.
ഇന്ന് വൈകിട്ട് 3 ന് വടകരയിലും,6 ന് കാസര്‍കോടും നടക്കുന്ന തെരഞ്ഞെടുപ്പ് യോഗത്തില്‍ ഗെഹ് ലോട്ട് പങ്കെടുക്കും. 17ന് കേരളത്തിലെത്തുന്ന പീയൂഷ് ഗോയല്‍ ആലപ്പുഴയിലും, വയനാടും നടക്കുന്ന പരിപാടികളില്‍ സംബന്ധിക്കും.
Discussion about this post