കൊച്ചി:ഭക്തര്‍ക്ക് അവര്‍ ആരാധിക്കുന്ന ദൈവത്തിന്റെ പേര് പറയാനാകുന്നില്ലെന്ന ഈ തെരഞ്ഞടുപ്പ് ചട്ടങ്ങള്‍ എന്നെ ആശ്ചര്യപ്പെടുത്തുന്നുവെന്ന് കേന്ദ്രമന്ത്രി സുഷമ സ്വരാജ്. ഇത്തരത്തിലുള്ള സര്‍ക്കാരിനെ പിഴുതെറിയാനാണ് ഈ തെരഞ്ഞെടുപ്പെന്നും സുഷമ സ്വരാജ് പറഞ്ഞു.എറണാകുളത്ത് അല്‍ഫോന്‍സ് കണ്ണന്താനത്തിന്റെ തെരഞ്ഞെടുപ്പ് പ്രചരണയോഗത്തില്‍ സംസാരിക്കുകയായിരുന്നു സുഷമ സ്വരാജ്.
താന്‍ വിശ്വസിക്കുന്ന ദൈവത്തിന്റെ പേരുപറഞ്ഞ സുരേഷ് ഗോപിക്ക് എതിരെ തെരഞ്ഞെടുപ്പ് ചട്ടലംഘനത്തിന് നോട്ടീസ് അയച്ചത് തന്നെ അത്ഭുതപ്പെടുത്തി. നോട്ടീസ് അയച്ച തെരഞ്ഞടുപ്പ് കമ്മീഷന്റെ പെരുമാറ്റച്ചട്ടങ്ങള്‍ തനിക്ക് മനസ്സിലാകുന്നില്ല. യുവമോര്‍ച്ച പ്രസിഡന്റ് പ്രകാശ് ബാബുവിനെ രണ്ട് ദിവസം മുന്‍പാണ് ജയിലില്‍ നിന്നും വിട്ടയച്ചത്. നീണ്ട പോരാട്ടത്തിന്റെ നാളുകളിലൂടെയാണ് നമ്മള് കടന്നുപോയത്, ബി.ജെ.പി. പ്രവര്‍ത്തകര്‍ ഇത്തരത്തിലുളള അതിക്രമത്തിന് മുന്നില്‍ തലകുനിച്ചില്ല
ശബരിമല വിഷയത്തില്‍ എന്ത് നിലപാടാണ് എടുക്കേണ്ടതെന്ന കാര്യത്തില്‍ കോണ്‍ഗ്രസിന് വ്യക്തതതയില്ലെന്നും അതിനാലാണ് ഈ വിഷയം അവരുടെ പ്രകടനപത്രികയില്‍ ഇല്ലാതെ പോയതെന്നും സുഷമ സ്വരാജ് പറഞ്ഞു. ‘ഈ വിഷയത്തില്‍ ബി.ജെ.പി. വെറുതെ വായ ഉണ്ട് അധ്വാനിക്കുക മാത്രല്ല ചെയ്തതെന്നും പ്രവര്‍ത്തകര്‍ തെരുവിലിറങ്ങി പോരാടിയെന്നും സുഷമ സ്വരാജ് പറഞ്ഞു
Discussion about this post