ചെന്നൈ: തമിഴ്‌നാട് മുന്‍ മുഖ്യമന്ത്രി ജയലളിത മത്സരിക്കുന്ന തമിഴ്‌നാട്ടിലെ ആര്‍.കെ.നഗര്‍ നിയമസഭാ മണ്ഡലത്തിലെ ഉപതിരഞ്ഞെടുപ്പില്‍ 74.4 ശതമാനം പേര്‍ വോട്ട് രേഖപ്പെടുത്തി. മണ്ഡലത്തില്‍ സി.പി.ഐയിലെ സി. മഹേന്ദ്രനാണ് ജയലളിതയുടെ എതിരാളി. മൊത്തം 28 സ്ഥാനാര്‍ഥികള്‍ മത്സരരംഗത്ത് ഉണ്ടായിരുന്നു. 2011ല്‍ 72.72 ശതമാനം പേരാണ് ഇവിടെ വോട്ട് രേഖപ്പെടുത്തിയത്
പ്രതിപക്ഷ കക്ഷികളായ ഡി.എം.കെ, പി.എം.കെ, ഡി.എം.ഡി.കെ, കോണ്‍ഗ്രസ്, ബി.ജെ.പി തുടങ്ങിയവര്‍ ജയലളിതയ്‌ക്കെതിരെ മത്സര രംഗത്തുണ്ടായിരുന്നില്ല.
Discussion about this post