1050 കേസുകള്‍ എടുത്താലും പോരാട്ടം തുടരുമെന്ന് എഴുത്തുകാരനും ആലപ്പുഴ മണ്ഡലം എന്‍ഡിഎ സ്ഥാനാര്‍ത്ഥിയുമായ ഡോ. കെ.എസ് രാധാകൃഷ്ണന്. ജീവന് നഷ്ടപ്പെട്ടാലും ധര്മ്മത്തിന് വേണ്ടി പോരാടുമെന്നും അദ്ദേഹം പറഞ്ഞു. ഹരിപ്പാട് റോഡ് ഷോയ്ക്കിടെ വോട്ടര്‍മാരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ശബരിമല ആചാരലംഘനവുമായി ബന്ധപ്പെട്ട് ശബരിമല കര്‍മ്മ സമിതി നേതാവായ കെ.എസ് റാധാകൃഷ്ണനെതിരെ നിരവധി കേസുകളാണ് പോലിസ് എടുത്തിരിക്കുന്നത്. ആചാരലംഘനത്തിനെതിരെയുള്ള പോരാട്ടത്തില്‍ പങ്കെടുത്തവര്‍ക്ക് നേരെ നിരന്തരം പോലിസ് കേസെടുക്കുകയാണെന്ന് ബിജെപി നേതാക്കള്‍ ആരോപിച്ചിരുന്നു. സ്ഥാനാര്‍ത്ഥികള്‍ ഉള്‍പ്പടെ ഉള്ളവര്‍ക്കെതിരെ ദിനം പ്രതി കേസുകള്‍ എടുക്കുന്ന സാഹചര്യമാണ് ഉള്ളതെന്നും ബിജെപി ആരോപിച്ചിരുന്നു.
ശബരിമലയിലെ ആചാരലംഘനത്തിനെതിരെ പോരാടിയവരെ അടിച്ചമര്‍ത്തുന്ന സര്‍ക്കാര്‍ നിലപാടും, മൗനം പാലിച്ച യുഡിഎഫ് നിലപാടും എന്‍ഡിഎ തെരഞ്ഞെടുപ്പ് വിഷയമാക്കുന്നുണ്ട്. ആലപ്പുഴ മണ്ഡലത്തില്‍ ശബരിമല കര്‍മ്മ സമിതി നേതാവ് തന്നെ മത്സരരംഗത്തുള്ളതിനാല്‍ വിഷയം സജീവ ചര്‍ച്ചയാണ്.
Discussion about this post