കാട്ടാക്കടയില്‍ മുഖ്യമന്ത്രി പങ്കെടുത്ത ചടങ്ങിനിടെ തൊട്ടടുത്ത ക്ഷേത്രത്തില്‍ നിന്നുയര്‍ന്ന നാമജപം തടയാന്‍ വൈദ്യുതി ബന്ധം വിച്ഛേദിച്ച സംഭവത്തില്‍ വിമര്‍ശനവുമായി ബിജെപി സംസ്ഥാന അധ്യക്ഷന്‍ പി.എസ് ശ്രീധരന് പിള്ള. ചുവപ്പ് കണ്ട കാളയെ പോലെയാണ് മുഖ്യമന്ത്രി പിണറായി വിജയനെന്ന് അദ്ദേഹം പരിഹസിച്ചു. ശരണമന്ത്രവും നാമജപവും എവിടെ നിന്ന് കേട്ടാലും അദ്ദേഹത്തിന് അസ്വസ്ഥതയാണ്. അതേസമയം മറ്റ് ചിലതിനെയൊക്കെ ബഹുമാനിക്കാനും അദ്ദേഹത്തിനറിയാം. അവിടെ അദ്ദേഹം പ്രസംഗം നിര്‍ത്തി കാത്തു നില്ക്കും. അത് വേണ്ടതു തന്നെയാണ്.പക്ഷേ എല്ലായിടത്തും അതേ നയം തന്നെയാകണം. അങ്ങനെയൊരു നയം ഇല്ലാത്തതു കൊണ്ടാണ് കപടമതേതരര്‍ എന്ന പേരു കിട്ടുന്നതെന്നും ശ്രീധരന് പിള്ള ഫേസ്ബുക്ക് പോസ്റ്റില്‍ കുറിച്ചു
ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ രൂപം-
ചുവപ്പ് കണ്ട കാളയെപ്പോലെയാണ് ഇപ്പോള്‍ മുഖ്യമന്ത്രി പിണറായി വിജയന്. ശരണമന്ത്രവും നാമജപവും എവിടെ കേട്ടാലും അദ്ദേഹത്തിന് അസ്വസ്ഥതയാണ്. മുഖഭാവത്തില്‍ നിന്ന് തന്നെ അത് വായിച്ചെടുക്കാം.
സ്റ്റാലിന്റെ മുഖം മങ്ങിയാല്‍ പരിചാരകര്‍ കാര്യം ഗ്രഹിച്ചിരുന്നതു പോലെ ഇവിടെയുമുണ്ടായിരുന്നു ചില പരിചാരകര്‍ . ഉടന്‍ തന്നെ ചാടിയിറങ്ങി ക്ഷേത്രത്തിലെ മൈക്കിന്റെ വൈദ്യുതി ബന്ധം വിച്ഛേദിച്ചു.
അതേസമയം മറ്റ് ചിലതിനെയൊക്കെ ബഹുമാനിക്കാനും അദ്ദേഹത്തിനറിയാം. അവിടെ അദ്ദേഹം പ്രസംഗം നിര്‍ത്തി കാത്തു നില്ക്കും. അത് വേണ്ടതു തന്നെയാണ്.പക്ഷേ എല്ലായിടത്തും അതേ നയം തന്നെയാകണം. അങ്ങനെയൊരു നയം ഇല്ലാത്തതു കൊണ്ടാണ് കപടമതേതരര്‍ എന്ന പേരു കിട്ടുന്നത്.
എന്‍:ബി : ചുവപ്പ് കണ്ട കാളയെപ്പോലെ എന്നത് ഒരു പ്രയോഗമാണ്. മുഖ്യമന്ത്രിയെ കാളേ എന്ന് ശ്രീധരന് പിള്ള വിളിച്ചതായി ദയവായി മാദ്ധ്യമ സുഹൃത്തുക്കള്‍ എഴുതരുത്. സാധാരണ അങ്ങനെയാണ് ചെയ്യാറ്. അതുകൊണ്ട് പറഞ്ഞതാണ്.
https://www.facebook.com/psspillai/photos/a.206667806140197/1342337369239896/?type=3&theater
Discussion about this post