തമിഴ്‌നാട്ടില്‍ ആദായ നികുതി വകുപ്പ് റെയ്ഡ് തുടരുന്നു.ആണ്ടിപ്പട്ടിയില്‍ ടി.ടി.വി.ദിനകരന്റെ പാര്‍ട്ടി ഓഫീസില്‍ നിന്നും ഒന്നര കോടിയോളം രൂപ പിടിച്ചെടുത്തു.മാത്രമല്ല.തമിഴ്‌നാട്ടിലും മറ്റും വോട്ടര്‍മാര്‍ക്ക് പണം നല്‍കുന്ന വീഡിയോ ദൃശ്യങ്ങളും പുറത്ത് വന്നത് തമിഴനാട് രാഷ്ട്രീയത്തെ വിവാദത്തിലാക്കിയിരിക്കുകയാണ്.
ആണ്ടിപ്പട്ടിയില്‍ അമ്മ മക്കള്‍ മുന്നേറ്റ കഴകത്തിന്റെ ഓഫിസില്‍ പരിശോധനയ്‌ക്കെത്തിയ ഉദ്യോഗസ്ഥരെ പ്രവര്‍ത്തകര്‍ തടഞ്ഞു. പ്രവര്‍ത്തകരെ പിരിച്ചുവിടാന്‍ പോലിസിനു നാല് തവണ ആകാശത്തേയ്ക്ക് വെടിവയ്‌ക്കേണ്ടിവന്നു.തുടര്‍ന്നു നടത്തിയ പരിശോധനയില്‍ അഞ്ഞൂറിന്റെ കെട്ടുകളടങ്ങിയ ഒന്നരക്കോടിയോളം രൂപയാണ് ഓഫിസില്‍ നിന്ന് പിടിച്ചെടുത്തത്. ഇതോടെ, ആണ്ടിപ്പട്ടിയില്‍ നടക്കേണ്ട ഉപതിരഞ്ഞെടുപ്പ് റദ്ദാക്കുമോ എന്ന ആശങ്കയും ഉയര്‍ന്നിട്ടുണ്ട്.
അതേ സമയം തേനിയില്‍ അണ്ണാ ഡിഎംകെ നേതാവ് ആയിരം രൂപവച്ച് വീടുകളില്‍ വിതരണം ചെയ്യുന്ന ദൃശ്യങ്ങളും പുറത്തുവന്നു. തിരുപ്പൂരില്‍ പാര്‍ട്ടി പ്രവര്‍ത്തകര്‍ നല്‍കിയ പണം വാങ്ങാന്‍ പ്രവര്‍ത്തകര്‍ നിരാകരിച്ചു. അതിനിടെ മുഖ്യമന്ത്രി ഇ.പി.എസ് പണം നല്‍കുന്നു എന്ന പേരിലും ദൃശ്യങ്ങള്‍ പ്രചരിച്ചു. എന്നാല്‍ പ്രചാരണത്തിനിടയില്‍ പഴം സമ്മാനിച്ച സ്ത്രീക്ക് അതിന്റെ പണം നല്‍കുക മാത്രമാണ് ചെയ്തതെന്നാണ് മുഖ്യമന്ത്രിയുടെ വിശദീകരണം.
രണ്ടാഴ്ച മുമ്പ് ആദായ നികുതി വകുപ്പു നടത്തിയ റെയ്ഡില്‍ പതിനൊന്നര കോടി രൂപ വെല്ലൂരില്‍ നിന്ന് പിടിച്ചെടുത്തിരുന്നു.ഇതിനെ തുടര്‍ന്നാണ് വെല്ലൂരിലെ തിരഞ്ഞെടുപ്പ് റദ്ദാക്കിയത്. പിന്നാലെ വീണ്ടും റെയ്ഡ്. തൂത്തുക്കുടിയിലെ ഡിഎംകെ സ്ഥാനാര്‍ഥി കനിമൊഴിയുടെ വീട്ടില്‍ മൂന്ന് മണിക്കൂറിലധികമാണ് റെയ്ഡ് നടന്നത്.
കള്ളപ്പണം സൂക്ഷിച്ചിട്ടുണ്ടെന്ന പരാതിയുടെ അടിസ്ഥാനത്തിലായിരുന്നു പരിശോധനയെന്ന് ആദായ നികുതി വകുപ്പ് ഉദ്യോഗസ്ഥര്‍ പറഞ്ഞു. ഒന്നും പിടിച്ചെടുത്തില്ല.
Discussion about this post