ആറ്റിങ്ങല്‍: തെരഞ്ഞെടുപ്പ് പ്രചരണവാഹനം തടഞ്ഞ് തനിക്കെതിരെ കയ്യേറ്റം നടത്തിയ സിപിഎം പ്രാദേശിക നേതാവുള്പ്പടെയുള്ളവര്ക്കെതിരെ പോലിസ് നടപടി സ്വീകരിക്കാത്തതിനെതിരെ ആറ്റിങ്ങല്‍ മണ്ഡലം എന്‍ഡിഎ സ്ഥാനാര്‍ത്ഥി ശോഭ സുരേന്ദ്രന്റെ കുത്തിയിരിപ്പ് സമരം നടത്തുന്നു. ആറ്റിങ്ങള്‍ ഡിവൈഎസ്പി ഓഫിസിന് മുന്നിലാണ് സ്ഥാനാര്‍ത്ഥിയുടെ പ്രതിഷേധം.
ഇന്നലെ രാത്രി വര്‍ക്കലയില്‍ ശോഭാ സുരേന്ദ്രന് നേരെ സിപിഎം പ്രവര്‍ത്തകര്‍ അക്രമം നടത്തിയിരുന്നു. പോലിസ് സ്ഥലത്തുണ്ടായിരുന്നെങ്കിലും കുറ്റക്കാര്‍ക്കെതിരെ നടപടി സ്വീകരിച്ചില്ല. പിന്നീട് പോലിസ് പരാതി സ്വീകരിക്കാനും തയ്യാറായില്ലെന്ന് ശോഭാ സുരേന്ദ്രന് ആരോപിക്കുന്നു.
https://braveindianews.com/17/04/211049.php
പകല്‍ സിപിഎമ്മും, കോണ്‍ഗ്രസും, രാത്രി ഭീകരവാദികള്‍ ഇതാണ് അവസ്ഥയെന്ന് ശോഭാ സുരേന്ദ്രന് മാധ്യമങ്ങളോട് പറഞ്ഞു. താന്‍ പറയുന്നത് രാഷ്ട്രീയമാണ്. തന്റെ ശബ്ദത്തെ അവര്‍ ഭയപ്പെടുന്നു.ഈ ഭീകരവാദികളുമായി പോലിസ് ഉദ്യോഗസ്ഥര്‍ ചേര്‍ന്നു നില്‍ക്കുകയാണെന്നും ശോഭാ സുരേന്ദ്രന് പറഞ്ഞു. എന്നെ കൊലപ്പെടുത്താന്‍ ബോംബുമായി വടിവാളുമായി വന്ന ക്രിമിനലുകളെ പോലിസ് പിടികൂടാന്‍ തയ്യാറാവണം.
https://www.facebook.com/braveindianews/videos/389734268278124/?__xts__[0]=68.ARCxejRXZk0U2za9zWBOY4uWSABYJjQYf3mtTuYi9rsxXH-vdd-Me76aV3zjJ2oUxYYpqEb5E_T7Rv4tDdhzNe8kUT4TrS1x3DMeedAPWDHynuqKb7Jn5Pt6S8fqBtRMoXC6TSSJjBVtPNuv4kMZEiOELpMq2nZhx7ms4_DnRvaqy25ACk002zN9aLFKF94pv4ifq1Sgb7f3boAY0Pef8_Jt3nMO4zZSD9jFz34sf1Q13-8IYbjeJYmOBQmh0PAkhB6voafRH3dFtmdQPFOp4V3QXE7gcJSnSzgIbS3b53QKO9Oyw7308a3Y69X1-D1NaVllcGEeJeiRG0ZY2u0whE5IOsSyZQXOAZY&__tn__=-R
സിപിഎം ലോക്കല്‍ സെക്രട്ടറി വെട്ടടാ എന്നാണ് ആക്രോശിച്ചത്. വാളെടുത്ത് നീട്ടിയിട്ടും പോലിസ് അറസ്റ്റ് ചെയ്തില്ല. എന്റെ വാഹനത്തിന് മുന്നില്‍ ഒരു പോലിസും നിന്നില്ല. എന്നെ കൊന്നോട്ടേ എന്നാണോ പോലിസ് ഉദ്ദേശിച്ചത്. എന്നാല്‍ പോലിസിന്റെ തോക്ക് കൊടുത്ത് വെടിവച്ച് കൊല്ലാന്‍ പറ. സിപിഎം നേതാവ് സജീവ് ഹാഷിമിനെതിരെ നിരവധി പരാതികളുണ്ട്. എന്നിട്ടും വിലസി നടക്കുകയാണ്. ബിജെപിയ്ക്ക് പ്രവര്‍ത്തന സ്വാതന്ത്ര്യം നിഷേധിക്കാന്‍ മുഖ്യമന്ത്രി നിര്‍ദ്ദേശിച്ചിട്ടുണ്ടെങ്കില്‍ അത് തുറന്ന് പറയണമെന്നും ശോഭാ സുരേന്ദ്രന് പറഞ്ഞു.
Discussion about this post